malappuram local

ഐഎഫ്എഫ്‌കെ മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ഇന്നുമുതല്‍

നിലമ്പൂര്‍: ഐഎഫ്എഫ്‌കെ നിലമ്പൂര്‍ മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടനവേദി ഒരുക്കുന്നതിനിടെ ജോലിക്കാരന്‍ എടവണ്ണ പൊന്നാംകുത്ത് ചെരട്ടാമണ്ണില്‍ ഫിറോസ് ഷോക്കേറ്റു മരിച്ചതിനെ തുടര്‍ന്ന് ഇന്നലത്തെ ഉദ്ഘാടന ചടങ്ങും സിനിമാ പ്രദര്‍ശനവും മാറ്റി അനുശോചനം രേഖപ്പെടുത്തി. ഇന്ന് ചലച്ചിത്രമേളയ്ക്ക് തുടക്കമാവും.
വൈകീട്ട് ആറിന് ഫെയറിലാന്റ് തിയേറ്റര്‍ സമുച്ചയത്തിന്റെ മുറ്റത്തൊരുക്കിയ വേദിയില്‍ മലയാള സിനിമയുടെ കാരണവര്‍ പത്മശ്രീ മധു ഭദ്രദീപം തെളിക്കുന്നതോടെ ഐഎഫ്എഫ്‌കെ രണ്ടാമത് മേഖലാ നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് തിരശ്ശീല ഉയരും. 20 മുതല്‍ 23 വരെയായി ചലച്ചിത്രോല്‍സവം പുനക്രമീകരിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന ദിവസവും എട്ടു സിനിമകള്‍ക്കു പകരം രണ്ടു തിയേറ്ററിലും ഒരു സിനിമ അധികം പ്രദര്‍ശിപ്പിച്ച് 10 സിനിമകള്‍ വീതം കാണിക്കും. സിനിമകളുടെ എണ്ണം കുറയ്ക്കാതെയാണു നാലു ദിവസമായി ക്രമീകരിച്ചിരിക്കുന്നത്. 20 രാജ്യങ്ങളിലെ 37 സിനിമകളാണ് രണ്ടു സ്‌ക്രീനുകളിലായി പ്രദര്‍ശിപ്പിക്കുക.
ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ് നാഥ് ആധ്യക്ഷത വഹിക്കും. സംഘാടകസമിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടിന് രണ്ട് സ്‌ക്രീനിലും ഉദ്ഘാടന ചിത്രമായ മെക്‌സിക്കന്‍ സിനിമ ദി തിന്‍ യെല്ലോ ലൈന്‍' പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ചടങ്ങിനു മുമ്പ് രണ്ട് സ്‌ക്രീനുകളിലും രാവിലെ പത്തരയ്ക്കും ഉച്ചക്ക് 12നും 2.15നുമായി സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
Next Story

RELATED STORIES

Share it