എ.ബി ബര്ദന് അന്തരിച്ചു
BY TK tk2 Jan 2016 3:00 PM GMT
X
TK tk2 Jan 2016 3:00 PM GMT
ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഐ നേതാവ് എ. ബി ബര്ദന്(92) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദില്ലിയിലെ സ്വകാര്യാശുപത്രിയിലാണ് അന്ത്യം.
ഇന്ന് രാവിലെ ആരോഗ്യസ്ഥിതി വളരെ മോശമാകുകയായിരുന്നു. ബംഗ്ലാദേശിലെ സിലിഹട്ടിലെ ഹേമേന്ദ്രകുമാര്‍ ബര്‍ദന്റെ മകനായാണ് ജനനം. വിദ്യാര്‍ത്ഥി ജീവിതകാലത്ത് തന്നെ ബര്ദന് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു.എഐഎസ്എഫിലൂടെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായ ബര്ദന് സ്വാതന്ത്ര്യസമരകാലത്ത് കിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കാളിയായിരുന്നു. മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ വേരോട്ടത്തിന് ബര്‍ദ്ദന്റെ പങ്ക് വളരെ വലുതാണ്. 1964ല്‍ സിപിഐ ദേശീയ കൗണ്‍സിലിലും 1978ല്‍ എക്സിക്യൂട്ടീവിലും അംഗമായിരുന്നു. 1995ല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: പരേതയായ പത്മാദേവ്. മക്കള്‍: പ്രൊഫ.അശോക് ബര്ദന്,ഡോ.അല്‍ക ബറുവ
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT