എസ് എം വിജയാനന്ദ് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി എസ് എം വിജയാനന്ദിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി പി കെ മൊഹന്തിയുടെ കാലാവധി ഈ മാസം 30നു തീരും. കേരള സര്‍വകലാശാലയില്‍ നിന്ന് എംഎ ഇംഗ്ലീഷ് ഒന്നാം റാങ്കോടെയും സിവില്‍ സര്‍വീസ് പരീക്ഷ എഴാം റാങ്കോടെയും പാസായ വിജയാനന്ദ് 1981 ഐഎഎസ് ബാച്ചുകാരനാണ്. നിലവില്‍ കേന്ദ്രസര്‍ക്കാരില്‍ പഞ്ചായത്തീരാജ് മന്ത്രാലയത്തില്‍ സെക്രട്ടറിയായ അദ്ദേഹം ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയുടെ അധികച്ചുമതലയും വഹിക്കുന്നു. 11 വര്‍ഷത്തോളം തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. അധികാരവികേന്ദ്രീകരണ നയരൂപീകരണത്തിലും തദ്ദേശസ്ഥാപന ശാക്തീകരണത്തിലും പ്രധാന പങ്ക് വഹിച്ചു.
Next Story

RELATED STORIES

Share it