Alappuzha local

എസ്ഡിപിഐ നിര്‍ണായക ശക്തിയാവും

അമ്പലപ്പുഴ: അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര പഞ്ചായത്തുകളില്‍ ഇക്കുറി എസ്ഡിപിഐ നിര്‍ണായക ശക്തിയാകും. പാര്‍ട്ടി വിജയസാധ്യതയുള്ള പ്രദേശങ്ങളില്‍ ജനകീയ അംഗീകാരമുള്ള പ്രവര്‍ത്തകരെയാണ് അണിനിരത്തിയിരിക്കുന്നത്. പല വാര്‍ഡുകളിലും ഇടതു വലതു പാര്‍ട്ടികള്‍ക്ക് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ തിരിച്ചടിയാവും.
പുറക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡില്‍ ഷാജിന, നാലാം വാര്‍ഡില്‍ ഫൈസല്‍ പഴയങ്ങാടി, അമ്പലപ്പുഴ തെക്ക് ഒന്നാം വാര്‍ഡില്‍ റസീന സജീവ്, അമ്പലപ്പുഴ വടക്ക് ഒന്നാം വാര്‍ഡില്‍ ഉദയകുമാര്‍, രണ്ടാം വാര്‍ഡില്‍ ഷീജ നൗഷാദ്, പത്താം വാര്‍ഡില്‍ ഹസീന മുത്തലിബ്, 12-ാം വാര്‍ഡില്‍ വാഹിദ കുഞ്ഞുമോന്‍ 18-ാം വാര്‍ഡില്‍ ഹസീന അസീം, പുന്നപ്ര തെക്ക് 10-ാം വാര്‍ഡില്‍ നസീര്‍ പള്ളിവെളി, 12-ാം വാര്‍ഡില്‍ സീനത്ത്, അമ്പലപ്പുഴ ബ്ലോക്ക് പുന്നപ്ര ഡിവിഷനില്‍ അബ്ദുസ്സലാം എന്നിവരാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നത്.
പുന്നപ്ര തെക്ക് 10-ാം വാര്‍ഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ രണ്ടാം സ്ഥാനത്തായിരുന്നു.
Next Story

RELATED STORIES

Share it