എസ്ഡിപിഐ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയായി
BY Sumeera SMR18 April 2016 4:55 AM GMT
Sumeera SMR18 April 2016 4:55 AM GMT
ധര്‍മടം: എസ്ഡിപിഐ ധര്‍മടം മണ്ഡലം സ്ഥാനാര്‍ഥി തറമ്മല്‍ നിയാസിന്റെ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയായി. ആദ്യഘട്ടില്‍ പ്രധാനമായും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളിലുമാണ് സ്ഥാനാര്‍ഥി പര്യടനം നടത്തിയത്. മികച്ച സ്വീകരണമാണ് മണ്ഡലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്നുമുതല്‍ പ്രധാന കവലകളിലും ടൗണുകളിലും പര്യടനം നടത്തും. ഇന്ന് രാവിലെ ധര്‍മടം പഞ്ചായത്തിലെ ധര്‍മടം മീത്തലെ പീടിക, ചിറക്കുനി, അണ്ടല്ലൂര്‍ എന്നിവിടങ്ങളിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മൊയ്തുപാലം, യൂത്ത് മഠം എന്നിവിടങ്ങളിലും പര്യടനം നടത്തും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ടി സി നിബ്രാസ്, കണ്‍വീനര്‍ എം എം നദീര്‍, പി പി മുസ്തഫ, പി ടി പി ഷംസീര്‍, തന്‍വീര്‍, മൂസക്കുട്ടി എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT