wayanad local

എസ്എസ്എ മികവുല്‍സവം സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മികവുല്‍സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒമ്പതു വിദ്യാലയങ്ങളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ അവതരണമാണ് മികവുല്‍സവത്തില്‍ നടന്നത്. കോട്ടനാട് ഗവ. യുപി സ്‌കൂള്‍, പള്ളിക്കല്‍ എല്‍പി സ്‌കൂള്‍, ചേനാട് ഗവ. ഹൈസ്‌കൂള്‍, മാനികാവ് എന്‍എയുപി സ്‌കൂള്‍, കണ്ടത്തുവയല്‍ ഗവ. എല്‍പി സ്‌കൂള്‍, തരിയോട് എസ്എ എല്‍പി സ്‌കൂള്‍, അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യുപി സ്‌കൂള്‍, പിണങ്ങോട് ഗവ. യുപി സ്‌കൂള്‍, കുപ്പാടി ഗവ. ഹൈസ്‌കൂള്‍ എന്നിവ വിഷയാവതരണം നടത്തി. ഇ രാജഗോപാലന്‍, ഡോ. വാസുദേവന്‍, കെ ജെ മോളി, പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ഡോ. ടി കെ അബാസ് അലി, കെ എം മൊയ്തീന്‍കുഞ്ഞ്, കെ പ്രഭാകരന്‍, ടോമി ഇലവങ്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it