thrissur local

എഴുത്തുകാര്‍ സ്വകാര്യതയിലേക്ക് മടങ്ങിയത് പുതിയ കാലത്തിന്റെ ദുരന്തം: വി ആര്‍ സുധീഷ്

തൃശൂര്‍: എഴുത്തുകാര്‍ സ്വകാര്യതയിലേക്ക് മടങ്ങിയതാണ് പുതിയ കാലഘട്ടത്തിന്റെ ദുരന്തമെന്ന് കഥാകൃത്ത് വി ആര്‍ സുധീഷ് അഭിപ്രായപ്പെട്ടു. അയനം സാംസ്‌കാരികവേദി സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തില്‍ സംഘടിപ്പിച്ച എ അയ്യപ്പ ന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാര്‍ നിരായുധരാണെന്നു കരുതി ജാതി-മത കോമരങ്ങള്‍ വാളെടുക്കുകയാണ്. എഴുത്തിനെയോ എഴുത്തുകാരേയൊ ഭയപ്പെടാത്ത പുതിയ സ്ഥിതിവിശേഷം ഉണ്ടാക്കിയത് അധികാര-ധനമോഹികളായ എഴുത്തുകാര്‍ തന്നെയാണ്.
അവരുടെ ഭയാനകമായ മൗനം നമ്മുടെ സംസ്‌കാരത്തിനേറ്റ കളങ്കമാണ്. അയ്യപ്പന്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിനെതിരേ ആദ്യം ശബ്ദിക്കുന്നത് ബിംബങ്ങളെ ആയുധമാക്കിയ കവി തന്നെയായിരിക്കും. പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നത് പ്രതിരോധമല്ല. നല്ല പുരസ്‌കാരങ്ങള്‍ എഴുത്തുകാരുടെയും വായനക്കാരുടെയും ആനന്ദമാണെന്നും സുധീഷ് പറഞ്ഞു.
തിരസ്‌കൃതനെപോലെ ജീവിച്ച അയ്യപ്പന്റെ ഓര്‍മ എന്നുമൊരു ശക്തിയാണെന്നും രാജപാതയിലൂടെ നടന്നവര്‍ക്ക് അതുമനസിലാവില്ലെന്നും സുധീഷ് കൂട്ടിചേര്‍ത്തു.
കെ ആര്‍ ടോണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അന്‍വര്‍അലി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ശ്രീലതാവര്‍മ്മ, മാധവിമേനോന്‍ വര്‍ഗീസ് ആന്റണി, ലൂയീസ് പീറ്റര്‍, ടി.ജി അജിത, ബക്കര്‍ മേത്തല, സുനില്‍ ജോസ്, ജയന്‍ അവണൂര്‍, സലിം ചേനം, അനിത ശ്രീജിത്ത്, ഇ പി കാര്‍ത്തികേയന്‍ എന്നിവര്‍ ഓര്‍മകള്‍ പങ്കുവെച്ചു.
അയനം ചെയര്‍മാന്‍ വിജേഷ് എടക്കുന്നി സ്വാഗതവും ഷിംന നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it