എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടി: വി മുരളീധരന്
BY Sumeera SMR8 Nov 2015 3:45 AM GMT
Sumeera SMR8 Nov 2015 3:45 AM GMT
തിരുവനന്തപുരം: ബിജെപിയെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയാണ് ജനങ്ങള്‍ നല്‍കിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്. സംസ്ഥാന തലസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎഫിന് സാധിച്ചിട്ടില്ല. ബിജെപി ചിത്രത്തില്‍ ഇല്ലെന്നായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസ്സിന്റെയും പ്രചാരണം. എന്നാല്‍, നിലവില്‍ ബിജെപിയാണ് സജീവമായി ചിത്രത്തില്‍ വന്നിരിക്കുന്നത്. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ കുപ്രചാരണങ്ങള്‍ തള്ളിക്കൊണ്ടാണ് ജനങ്ങളുടെ വിധിയെഴുത്ത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോര്‍പറേഷനുകളിലും നഗരസഭകളിലും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ബിജെപിക്ക് പ്രാതിനിധ്യമുണ്ടാക്കാന്‍ കഴിഞ്ഞു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ തുടങ്ങിയ ബിജെപി മുന്നേറ്റം തദ്ദേശ തിരഞ്ഞെടുപ്പിലും തുടരുകയാണ്. ബിജെപിക്കെതിരേ നുണപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാമെന്ന വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് ഈ വിജയത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT