എറണാകുളത്ത് സെബാസ്റ്റ്യന്‍ പോളിനും ദിനേശ് മണിക്കുമെതിരേ പോസ്റ്ററുകള്‍
BY Rayees RKN24 March 2016 8:07 PM GMT
Rayees RKN24 March 2016 8:07 PM GMT
കൊച്ചി: എറണാകുളം ജില്ലയില്‍ സിപിഎം സ്ഥാനാര്‍ഥികളായി പരിഗണിക്കുന്ന സെബാസ്റ്റ്യന്‍ പോളിനും സി എം ദിനേശ് മണിക്കും എതിരേ പോസ്റ്ററുകള്‍. വ്യവസായി ചാക്ക് രാധാകൃഷ്ണനും സിപിഎം നേതാവ് ഇ പി ജയരാജനുമാണ് സെബാസ്റ്റ്യന്‍ പോളിനെ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ആരോപണം. തൃക്കാക്കരയില്‍ ബെന്നി ബഹനാനാണ് യുഡിഎഫ് സ്ഥാനാര്ഥിയെങ്കില് എല്‍ഡിഎഫിന് സെബാസ്റ്റ്യന്‍ പോളിനേക്കാള്‍ പറ്റിയ സ്ഥാനാര്‍ഥി അഴിമതി ഭരണം പുറത്ത് കൊണ്ടുവന്ന സരിത നായരാണെന്നും പോസ്റ്ററില്‍ പറയുന്നു. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സെബാസ്റ്റ്യന്‍ പോള്‍ അഹങ്കാരിയാണ്. മാധ്യമങ്ങള്‍ വഴി സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും തിരഞ്ഞെടുപ്പ് അടുക്കുമ്പേള്‍ പാര്‍ട്ടി സ്ഥാനാര്ഥിയാവുന്നതും ശരിയല്ല. വൈകീട്ട് ആറരയ്ക്ക് ശേഷം അദ്ദേഹം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. ആളുകള്‍ സഹായത്തിന് വരുമ്പോള്‍ അനുകൂല നിലപാട് സ്വീകരിക്കില്ല. ഇത്തരത്തിലുള്ള ആളെ എന്തിനാണ് സ്ഥാനാര്‍ഥിയാക്കുന്നതെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. കൂടാതെ ഇദ്ദേഹം സഭയുടെ സ്ഥാനാര്‍ഥിയാണെന്നും പോസ്റ്ററില്‍ പറയുന്നു. ദിനേശ് മണി അഴിമതിയുടെ ബ്രാന്‍ഡ് അംബാസഡറാണെന്നും ഇത്തരമൊരാളെ എല്‍ഡിഎഫിന് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയായി വേണോ എന്നും പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ചോദിക്കുന്നു. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് തൃക്കാക്കരയില്‍ സെബാസ്റ്റിയന് പോളിനേയും തൃപ്പൂണിത്തുറയില്‍ ദിനേശ് മണിയേയും പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങുന്നത്. ഇതിനിടെയാണ് പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടത്.
Next Story
RELATED STORIES
ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMTഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMT