kannur local

എന്‍ഡിഎയില്‍ സി കെ ജാനുവിന് വിവേചനം: ഗീതാനന്ദന്‍

എന്‍ഡിഎയില്‍ സി കെ ജാനുവിന് വിവേചനം: ഗീതാനന്ദന്‍
X
geethanandan

കണ്ണൂര്‍: കേരള സ്റ്റേറ്റ് പട്ടിക ജനസമാജം(കെഎസ്പിജെഎസ്) സംഘപരിവാര ഏജന്‍സിയായി മാറിയെന്നും അതുകൊണ്ട് സംഘടന പിരിച്ചുവിടണമെന്നും കെഎസ്പിജെഎസ് രക്ഷാധികാരിയും ആദിവാസി ഗോത്രമഹാസഭ കോ-ഓഡിനേറ്ററുമായ എം ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദലിത് വിഭാഗത്തിന്റെ ക്ഷേമം എന്ന ദൗത്യം സംഘടന മറന്ന് സംഘപരിവാരത്തിന് ആളെ കൂട്ടുന്ന ഇടനിലക്കാരായി മാറി. സി കെ ജാനുവിനെ സംഘപരിവാര കൂടാരത്തിലെത്തിച്ചത് പട്ടിക ജനസമാജത്തിന്റെ നേതാവ് തെക്കന്‍ സുനില്‍കുമാറാണ്. ഏതെങ്കിലും രാഷ്ട്രീയനിലപാടിന്റെ പേരിലല്ല ഈ മാറ്റം. ജാനു കരുതിയതുപോലുള്ള പരിഗണനയൊന്നും എന്‍ഡിഎയില്‍ ലഭിക്കുന്നില്ല. ബിജെപി ദേശീയ നേതാക്കള്‍ സവര്‍ണസ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളിലാണ് എത്തിയത്് ഇത്തരത്തില്‍ വിവേചനം നേരിടുകയാണ് ജാനു. ഇതു മനസിലാക്കി തിരഞ്ഞെടുപ്പിനു ശേഷം ജാനു മടങ്ങിവരുമെന്നാണു കരുതുന്നത്.ജനാധിപത്യ ഊരുവികസന മുന്നണി ഭാരവാഹിത്വത്തില്‍ നിന്നു രാജിവയ്ക്കാന്‍ ജാനുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗീതാനന്ദന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എജിഎംഎസ് ആറളം ഫാം ബിനു ചെന്നപൊയില്‍, എം സി അനൂപ് പങ്കെടുത്തു.
Next Story

RELATED STORIES

Share it