എന്‍ജിഒ നോട്ടീസ്: ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥനെ ജയിലിലടച്ചു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഇതര സംഘടന (എന്‍ജിഒ)കള്‍ക്ക് സ്വന്തം സാമ്പത്തിക നേട്ടം ലക്ഷ്യംവച്ച് നോട്ടീസയച്ച കേസില്‍ ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥന്‍ ആനന്ദ് ജോഷിയെ കോടതി ജൂണ്‍ ആറുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ ഇനി ഇദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് സിബിഐ അറിയിച്ചതിനെതുടര്‍ന്നാണ് നടപടി. മെയ് 15നാണ് ജോഷി അറസ്റ്റിലായത്. എന്‍ജിഒകളുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഇയാളുടെ വസതിയില്‍നിന്നു കണ്ടെടുത്തിരുന്നു.
വിദേശ സംഭാവനാ നിയന്ത്രണ നിയമം (എഫ്ഡിആര്‍എ) അനുസരിച്ചാണ് ജോഷി, നിരവധി സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് നോട്ടീസയച്ചത്. ചില സംഘടനകളില്‍ നിന്ന് ഇദ്ദേഹം കോഴ ആവശ്യപ്പെട്ടുവെന്ന പരാതിയെതുടര്‍ന്നാണ് സിബിഐ കേസെടുത്തത്. ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയാണ് ജോഷി. ടീസ്ത സെറ്റല്‍വാദിന്റെ സബ്‌രംഗ് ട്രസ്റ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതു സംബന്ധിച്ച് സിബിഐ സംഘത്തിന്റെ ചോദ്യത്തിന് ജോഷി തൃപ്തികരമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
Next Story

RELATED STORIES

Share it