kasaragod local

എട്ടു പേര്‍ക്കെതിരേ കേസ്

കാസര്‍കോട്: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് വൃദ്ധയുള്‍പ്പെടെ അഞ്ചു പേരെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ടു പേര്‍ക്കെതിരേ വിദ്യാനഗര്‍ പോലിസ് കേസെടുത്തു. ബെണ്ടിച്ചാല്‍ എയ്യളയിലെ പരേതനായ സി കെ അബ്ദുല്ലയുടെ ഭാര്യ യു ബി ആയിഷാബി (72), മകന്‍ ഇസ്മയില്‍ (35), മരുമക്കളായ മുംതാസ് (29), ഹവ്വാബി(37), ബന്ധു മുഹമ്മദ് റാഫി(13) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ എ എ അബ്ദുല്ലകുഞ്ഞി, എ എ സുബൈര്‍, എ എ ഖാലിദ്, സി എ സമീര്‍, അഷ്‌റഫ്, നജ്മുന്നീസ, ഫൗസിയ, നിസാരി തുടങ്ങിയവര്‍ക്കെതിരേയാണ് കേസ്.
Next Story

RELATED STORIES

Share it