എച്ച്എഎല്‍ സൂപ്പര്‍ സോണിക് പോര്‍വിമാനം വികസിപ്പിച്ചു

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: സീതാംഗോളി കിന്‍ഫ്ര പാര്‍ക്കില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡിന്റെ (എച്ച്എഎല്‍) വികസിപ്പിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് പുതിയ സൂപ്പര്‍സോണിക് വിമാനം വികസിപ്പിച്ചെടുത്തു. തേജസ് എന്ന പേരില്‍ ഒറ്റ എന്‍ജിനും ഭാരം കുറഞ്ഞതുമായ സൂപ്പര്‍സോണിക് ഫൈറ്റര്‍ വിമാനമാണ് വികസിപ്പിച്ചെടുത്തത്. 2012 നവംബര്‍ 17നാണ് കാസര്‍കോട് കിന്‍ഫ്രയിലെ എച്ച്എഎല്‍ ഫാക്ടറി പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി ഉദ്ഘാടനം ചെയ്തത്.
സായുധസേനയുടെ വിമാനങ്ങളിലും, ഹെലികോപ്റ്ററുകളിലും ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, റഡാര്‍ വിഭാഗത്തില്‍പ്പെട്ട റേഡിയോ ആള്‍ട്ടിമീറ്റര്‍, നാവിഗേഷന്‍ റഡാര്‍ കംപ്യൂട്ടറുകള്‍, മിഷന്‍ കംപ്യൂട്ടര്‍, ഡിസ്‌പ്ലേ പ്രൊസസര്‍, ഇന്റീരിയല്‍ നാവിഗേഷന്‍ സിസ്റ്റം, ഇലക്ട്രോണിക്‌സ് യുദ്ധതന്ത്രങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനാണ് എച്ച്എ. എല്‍ സ്റ്റാറ്റജിക് ഇലക്ട്രോണിക്‌സ് ഫാക്ടറി സ്ഥാപിച്ചത്. 2008 ആഗസ്റ്റ് 23നാണ് പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി എച്ച്എഎല്‍ ഫാക്ടറിക്ക് തറക്കല്ലിട്ടത്. എച്ച്എഎല്‍ മാനേജിങ് ഡയറക്ടര്‍ ടി സുവര്‍ണരാജു പുതിയ എയര്‍ക്രാഫ്റ്റ് ഉദ്ഘാടനം ചെയ്തു. ബംഗളൂരു ഓഫിസില്‍ നടന്ന ചടങ്ങില്‍ റിട്ട. കമാന്റര്‍ ജി കുമാര്‍ നായക് സംബന്ധിച്ചു. ഇന്ത്യയുടെ ആധുനിക യുദ്ധോപകരണങ്ങള്‍ക്കുള്ള പാര്‍ട്‌സുകളും മറ്റുമാണ് ഇവിടെ നിര്‍മിക്കുന്നത്. സീതാംഗോളിയിലെ കിന്‍ഫ്രയില്‍ സ്ഥിതിച്ചെയ്യുന്ന എച്എഎല്‍ ഫാക്ടറിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്.
ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എച്ച്എഎല്‍ ഫാക്ടറിയില്‍ എത്തിച്ച് ഉപകരണം നിര്‍മിക്കുകയാണ് പതിവ്. കാസര്‍കോട് എച്ച്എഎല്ലിന്റെ രണ്ടാംഘട്ട വികസനത്തിന് കര്‍മ പദ്ധതി ആവിഷ്‌ക്കരിച്ചതായി എച്ച്എഎല്‍ പിആര്‍ഒ ഗോപാല്‍ സത്തൂര്‍ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it