എക്‌സൈസ് നിയമങ്ങള്‍ ഭേദഗതി ചെയ്യണം: എപിഡിഎ

തൃശൂര്‍: ആയുര്‍വേദ ഔഷധ വിതരണ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന എക്‌സൈസ് നിയമങ്ങള്‍ അടിയന്തരമായി ഭേദഗതി ചെയ്യണമെന്നും ആയുര്‍വേദ ഔഷധ വിതരണ സ്ഥാപനങ്ങള്‍ക്ക് എസ്പി6 ലൈസന്‍സ് നിര്‍ബന്ധമാക്കരുതെന്നും ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
തൃശൂര്‍ പൂമലയില്‍ നടന്ന ദ്വിദിന വാര്‍ഷിക സമ്മേളനം ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രസിഡന്റ് പി എന്‍ സേതു അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മേഖലയുടെ സുരക്ഷിതമായ വളര്‍ച്ചയില്‍ എപിഡിഎയുടെ പങ്ക് എന്ന വിഷയത്തില്‍ സ്റ്റേറ്റ് ട്രഷറര്‍ പി യു രാജുവിന്റെ നേത്യത്വത്തില്‍ ചര്‍ച്ചാ ക്ലാസും വ്യാപാര വിജയത്തില്‍ സെല്‍ഫ് മാനേജ്‌മെന്റിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ശ്രജിത്തും പ്രഭാഷണം നടത്തി. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ജി എസ് രഞ്ജിത്ത്കുമാര്‍ റിപോര്‍ട്ടവതരിപ്പിച്ചു. സൗത്ത് സോണ്‍ കണ്‍വീനര്‍ സഹല്‍ എം കെ സ്വാഗതവും നോര്‍ത്ത് സോണ്‍ കണ്‍വീനര്‍ എ അജിത്ത്കുമാര്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it