എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ

ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ. എംപിമാരുടെ പ്രതിമാസ ശമ്പളം 50,000ല്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിക്കാനും അലവന്‍സ് 45,000ല്‍ നിന്ന് 90,000 ആക്കാനുമാണ് ശുപാര്‍ശ. ഇതുസംബന്ധിച്ച ബില്ല് പാര്‍ലമെന്റിന്റെ അടുത്ത യോഗത്തില്‍ പാസായേക്കും.
ഈ ശുപാര്‍ശ അംഗീകരിക്കപ്പെടുന്നതോടെ അലവന്‍സുകള്‍ അടക്കം എംപിമാരുടെ മൊത്തം പ്രതിമാസ ശമ്പളം 1.40 ലക്ഷത്തില്‍നിന്നു 2.80 ലക്ഷം രൂപയായി വര്‍ധിക്കും. എംപിമാരുടെ പെന്‍ഷന്‍ 75 ശതമാനം വര്‍ധിപ്പിക്കാനും ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ ചെയ്തു.
ശുപാര്‍ശകള്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നതിനു മുന്നോടിയായി എല്ലാ മന്ത്രാലയങ്ങളോടും അഭിപ്രായം ആരാഞ്ഞു. ആറു വര്‍ഷം മുമ്പും എംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it