Flash News

ഉവൈസിയുടെ പ്രസ്താവനകേട്ട് സ്വാതന്ത്ര്യസമരസേനാനി കട്ടിലില്‍ നിന്നു വീണതായി റിപോര്‍ട്ട്

ഉവൈസിയുടെ പ്രസ്താവനകേട്ട് സ്വാതന്ത്ര്യസമരസേനാനി കട്ടിലില്‍ നിന്നു വീണതായി റിപോര്‍ട്ട്
X


Asaduddin-Owaisi

പാട്‌ന : ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിയ്ക്കില്ലെന്ന എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിയുടെ പ്രസ്താവന കേട്ട് ബീഹാറില്‍  ഒരു സ്വാതന്ത്ര്യസമരസേനാനി കട്ടിലില്‍ നിന്നും താഴെവീണ് ബോധം കെട്ടതായി റിപോര്‍ട്ട്്. ബോധം തെളിഞ്ഞയുടനെ അവര്‍ മകനോട് ഉവൈസിക്കെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതായും ഇതനുസരിച്ച്് മകന്‍ പരാതി നല്‍കിയതായുമാണ് വാര്‍ത്ത.
ഹിന്ദു ദിനപത്രമാണ് ഇത് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
[related]കട്ടിലില്‍ കിടന്ന് ടിവിയില്‍ വാര്‍ത്തകാണുകയായിരുന്ന റാസിദാന്‍ ഖാതൂന്‍ എന്ന തൊണ്ണൂറുകാരി ഒവൈസിയുടെ പ്രസ്താവന സംബന്ധിച്ച വാര്‍ത്ത കേട്ടയുടന്‍ കട്ടിലില്‍ നിന്നു വീഴുകയായിരുന്നുവെന്ന് ഇവരുടെ മകന്‍ മൊഹമ്മദ് ഖുര്‍ബാന്‍ അന്‍സാരി പറഞ്ഞു. ഉവൈസി രാജ്യദ്രോഹിയാണെന്നും ജയിലിലടയ്ക്കണമെന്നും റാസിദാന്‍ ഖാതൂന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മാതാവ് ആവശ്യപ്പെട്ടതനുസരിച്ച് അന്‍സാരി ഗോപാല്‍ഗഞ്ജ് സിജെഎം കോടതിയില്‍ ഉവൈസിക്കെതിരെ പരാതി നല്‍കിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it