palakkad local

ഉദ്യോഗസ്ഥരുടെ ഒത്താശ: അതിര്‍ത്തി മേഖലയില്‍ മണലെടുപ്പ് കേന്ദ്രങ്ങള്‍ വ്യാപകം

എസ് സുധീഷ്

ചിറ്റൂര്‍: അതിര്‍ത്തി മേഖലയില്‍ മണലെടുപ്പ് കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു. നടപടിയെടുക്കാതെ അധികൃതര്‍ എരുത്തേമ്പതി, വടകരപ്പതി പ്രദേശങ്ങളിലാണ് മണലെടുപ്പ് വീണ്ടും വ്യാപകമാകുന്നത്. പുഴ കയ്യേറിയും പറമ്പില്‍ കുഴയുണ്ടാക്കിയാണ് മണലെടുപ്പ് നടത്തുന്നത്. പറമ്പില്‍ കുഴയുണ്ടാക്കി വന്‍ മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് മണല്‍ ചെളി ഫില്‍റ്റര്‍ ചെയ്താണ് മണലെടുപ്പ് നടത്തുന്നത്. ഇത്തരത്തില്‍ എടുത്ത മണല്‍ മൂടിവെയ്ക്കുകയും ആവശ്യാനുസരണം വില്‍പന നടത്തുകയുമാണ് പതിവ്.
പുഴ മണലിനാണ് ആവശ്യക്കാര്‍ ഏറെയെന്നതിനാല്‍ പുഴ കൈയേറിയാണ് മണല്‍ എടുക്കുന്നത്. പുഴയില്‍ നിന്നും സമീപത്തെ തോട്ടങ്ങളിലേക്ക് നേരിട്ട് മണല്‍ അടിച്ചുകയറ്റി മൂടിവയ്ക്കുകയും വില്‍പന നടത്തുകയാണ് ചെയ്യുന്നത്. രണ്ട് പഞ്ചായത്തുകളിലുമായി 30ഓളം വന്‍കിട മണലെടുപ്പ് കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇവ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും വീണ്ടും സജീവമായി. പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ജിയോളജിക്കല്‍ വകുപ്പില്‍ നിന്നും മണല്‍ കടത്തുന്നതിനായി വാങ്ങുന്ന ഒരു പാസിന്റെ മറവില്‍ നിരവധി ലോഡുകള്‍ കടത്തുകയാണ് പതിവ്. ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്.
ജനങ്ങള്‍ വ്യാപകമായി പരാതിപ്പെടുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട മണലെടുപ്പ് കേന്ദ്രത്തില്‍ ആദ്യം തന്നെ വിവരം നല്‍കി പിന്നീടാണ് റെയ്ഡിന് പോകുന്നത്. ഈ സമയം മണലെടുപ്പ് കേന്ദ്രത്തില്‍ ഒന്നും തന്നെയുണ്ടാവില്ല. പിന്നീട് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. ഉള്‍പ്രദേശങ്ങളിലെ മണലെടുപ്പ് കേന്ദ്രങ്ങള്‍ക്ക് തുല്യമായാണ് റോഡരികിലും മണലെടുപ്പ് നടത്തുന്നത്. മണലെടുപ്പ് കേന്ദ്രത്തിലേക്ക് മറ്റ് റെയ്ഡുകള്‍ വരുന്നത് മുന്‍കൂട്ടി അറിയിക്കുന്നതിനായി കൃത്യമായ പൈലറ്റ് വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it