Flash News

ഉംറ ബസ് അപകടം: മരണം 20 ആയി

ഉംറ ബസ് അപകടം: മരണം 20 ആയി
X
oMAN aCCIDENT

മദീന: ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 20 ആയി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ബസ് അപകടത്തില്‍പ്പെട്ടത്. ഏഷ്യന്‍ വംശജനായ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. മദീന ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്തു. അപകടം നടന്നയുടന്‍ തന്നെ മദീന ഹജ്ജ് മന്ത്രാലയ ഓഫിസ് ആവശ്യമായ നടപടികളുമായി രംഗത്തുണ്ട്.
മരിച്ചവരില്‍ ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ ജന്നത്തുല്‍ ബഖീഇല്‍ മറവുചെയ്തു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ഈജിപ്ത് കോണ്‍സല്‍ ജനറല്‍ അഹമ്മദ് അല്‍ഹാദിയും സംഘവും സന്ദര്‍ശിച്ചു. പരിക്കേറ്റ 21 പേരില്‍ ആറുപേര്‍ ആശുപത്രിവിട്ടു.
Next Story

RELATED STORIES

Share it