kasaragod local

ഈ വളവില്‍ അപകടം നിത്യ സംഭവം

രാജപുരം: വാഹനയാത്രക്കാരുടെ പേടി സ്വപ്‌നമായി ഒരു കൊടും വളവ്. പനത്തടി-റാണിപുരം റോഡില്‍ പെരുതടിയുടെ മുകളിലായി അങ്കണവാടിയുടെ സമീപമായാണ് കൊടും വളവുള്ളത്. വളവിന്‍ താഴെ അഗാധമായ കുഴിയാണ്.
റാണിപുരം ഭാഗത്തു നിന്നു വരുന്ന വിനോദ സഞ്ചാരികളുടെ പേടി സ്വപ്‌നമാണ് ഈ വളവ്. ഇതു വരെയായി പതിനഞ്ചോളം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.
റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് രണ്ടു വര്‍ഷം മുമ്പു വിതി കുട്ടി നിര്‍മിച്ച റോഡാണെങ്കിലും ഈ ഭാഗത്ത് വീതി വളരെ കുറവാണ്. വള വിനോടൊപ്പം കുത്തിറക്കവും കുടിയാണിവിടത്തെ റോഡ്.
അതു കൊണ്ടു തന്നെ റാണിപുരം ഭാഗത്തു നിന്നു വരുന്ന പല വാഹനങ്ങള്‍ക്കും നിയന്ത്രണം നഷപ്പെടുന്നു. ഈ വളവിനടത്തുന്ന തന്നെ അങ്കണവാടിയും സ്ഥിതി ചെയ്യുന്നുണ്ട്. റോഡ് വീതി കുട്ടി ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it