ഇസ്‌ലാമികരാജ്യം: അനവസര പ്രഖ്യാപനം ബിന്‍ലാദിന്‍ എതിര്‍ത്തിരുന്നതായി റിപോര്‍ട്ട്

വാഷിങ്ടണ്‍: അനവസരത്തില്‍ ഇസ്‌ലാമിക രാജ്യം പ്രഖ്യാപിക്കുന്നതിനെതിരേ ഉസാമ ബിന്‍ ലാദിന്‍ അല്‍ഖാഇദയ്ക്കും സഖ്യങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നതായി റിപോര്‍ട്ട്.
തന്റെ പോരാളികള്‍ അതിക്രൂരതകള്‍ കാട്ടുമെന്ന് ബിന്‍ ലാദിന്‍ ഭയന്നിരുന്നതായും റിപോര്‍ട്ടില്‍ പറയുന്നു. പാകിസ്താനിലെ ആബട്ടാബാദില്‍ സ്ഥിതി ചെയ്യുന്ന ബിന്‍ലാദിന്റെ ഒളിസങ്കേതത്തില്‍ നിന്നും 2011ല്‍ യുഎസ് സൈന്യം പിടിച്ചെടുത്ത രേഖകളുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആദ്യഭാഗം കഴിഞ്ഞ മെയില്‍ പുറത്തുവിട്ടിരുന്നു.
ഇസ്‌ലാമികരാജ്യം രൂപീകരിക്കുന്നതിനായി ബിന്‍ലാദിന്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും തന്റെ ആയുസ്സ് കഴിയുന്നതിനു മുമ്പ് അതു സാധ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും രേഖകളില്‍ പറയുന്നു.
യുഎസിനെ തകര്‍ക്കുക എന്നതായിരുന്നു ബിന്‍ലാദിന്റെ പ്രധാന ലക്ഷ്യം. അതിനാല്‍ പ്രാദേശിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് അംഗങ്ങള്‍ പ്രാധാന്യം നല്‍കുന്നതിനെതിരേ നിരന്തരം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it