ഇസ്ലാംവിരുദ്ധ പ്രസ്താവന: എംപിക്കെതിരേ കേസ്
BY Sumeera SMR3 March 2016 2:45 AM GMT
Sumeera SMR3 March 2016 2:45 AM GMT
സിര്‍സി (കര്‍ണാടക): ഇസ്ലാമിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തി പരാമര്‍ശം നടത്തിയ ബിജെപി എംപി അനന്തകുമാര്‍ ഹെഗ്ഡെക്കെതിരേ കര്‍ണാടക പോലിസ് സ്വമേധയാ കേസെടുത്തു. മതവിശ്വാസം വ്രണപ്പെടുത്തുക, മതവിഭാഗങ്ങളെ കരുതിക്കൂട്ടി അപമാനിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി. ഉത്തര കന്നഡയില്‍നിന്ന് അഞ്ചുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഹെഗ്ഡെ. ഞായറാഴ്ച സിര്‍സിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം. ഇതിനെതിരേ വിവിധ മുസ്ലിം സംഘടനകള്‍ പ്രതിഷേധിച്ചു. ഹെഗ്ഡെക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലിസ് സൂപ്രണ്ടിനു നിവേദനം നല്കി. ഇതേ ആവശ്യവുമായി ആരോഗ്യമന്ത്രി യു ടി ഖാദര്‍ ആഭ്യന്തരമന്ത്രി പരമേശ്വരയെ കണ്ടിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT