ഇറോം ശര്‍മിളയുടെ ശ്രമം ആത്മഹത്യക്കല്ല; 10 വര്‍ഷം പഴക്കമുള്ള കേസില്‍ വെറുതെ വിട്ടു

ന്യൂഡല്‍ഹി: മണിപ്പൂരിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഇറോം ശര്‍മിളയ്‌ക്കെതിരായ പത്ത് വര്‍ഷം പഴക്കമുള്ള ആത്മഹത്യാ ശ്രമക്കേസ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അവസാനിപ്പിച്ചു. ഇറോം ശര്‍മിള കുറ്റക്കാരിയല്ലെന്ന് മജിസ്‌ട്രേറ്റ് ഹര്‍വിന്ദര്‍ സിങ് വിധിച്ചു.ശര്‍മിളയുടെ നാടായ മണിപ്പൂരടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലുള്ള വിവാദ നിയമമായ അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്ദറില്‍ നിരാഹാര സത്യഗ്രഹം തുടരുകയായിരുന്ന ശര്‍മിളയ്‌ക്കെതിരേ 2013 ലാണ് ആത്മഹത്യാ ശ്രമത്തിന് കുറ്റം ചുമത്തിയത്. നിരാഹാരത്തിലൂടെ താന്‍ ആത്മഹത്യക്ക് ശ്രമിക്കുകയാണെന്ന ആരോപണം കോടതിയില്‍ ശര്‍മിള നിരസിച്ചു. അഫ്‌സ്പ പിന്‍വലിക്കുകയാണെങ്കില്‍ തന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ശര്‍മിള കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ താല്‍പര്യം ഉണ്ടെന്നും ശര്‍മിള പറഞ്ഞു.കഴിഞ്ഞ 16 വര്‍ഷമായി അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശര്‍മിള സമരത്തിലാണ്. മൂക്കില്‍ പൈപ്പ് ഇട്ടു കൊണ്ട് അതിലൂടെയാണ് വര്‍ഷങ്ങളായി ഇവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണം നല്‍കുന്നത്.
Next Story

RELATED STORIES

Share it