kannur local

ഇരിക്കൂറില്‍ കടന്നല്‍ക്കുത്തേറ്റ് നൂറിലേറെ പേര്‍ക്ക് പരിക്ക്

ഇരിക്കൂര്‍: ഇരിക്കൂര്‍ കുളിഞ്ഞയില്‍ കാട്ടുകടന്നലിന്റെ കുത്തേറ്റ് നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കുളിഞ്ഞയിലെ കൊങ്ങിണി തറവാടിനു കീഴിലുള്ള പുരാതന ക്ഷേത്രം വയനാട് കുലവന്‍ ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സ്വര്‍ണ പ്രശ്‌നം നടക്കുന്നതിനിടെയാണ് സമീപത്തെ കാട്ടില്‍ നിന്ന് കാട്ടുകടന്നല്‍ കൂട്ടം ഇളകിയത്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
ക്ഷേത്ര പരിസരത്ത് സ്വര്‍ണ പ്രശ്‌നത്തില്‍ പങ്കെടുക്കാനെത്തിയ രണ്ട് ജോല്‍സ്യര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരില്‍ ചിലരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 60ലേറെ പേരെ ഇരിക്കൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൂളിയാട് അടുവാപ്പുറത്തെ മീത്തലെപുരയില്‍ കുഞ്ഞിരാമന്‍(68), മകന്‍ സഹദേവന്‍ എന്നീ ജോല്‍സ്യര്‍ക്കാണു കുത്തേറ്റത്. ഇവരെ ഇരിക്കൂര്‍ ഗവ. താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഏഴു പേരേ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാസ്‌കരന്‍(70), നാരായണന്‍ (71), പ്രദീപന്‍ (55), മോഹനന്‍ (69), നാരായണന്‍ (75), ശ്യാമള (59), നാരായണി (69) എന്നിവരെയാണ് ഇരിക്കൂര്‍ താലൂക്കാശുപത്രിയില്‍ പ്രഥമ ചികില്‍സ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ 60 പേരാണ് ചികില്‍സക്കെത്തിയത്. കരിഞ്ചി(60), നാരായണന്‍ (70), വല്‍സന്‍(40), ഭാസ്‌കരന്‍ (68), പ്രദീപന്‍(50), നാരായണി (79), നാരായണി (75), ചന്ദ്രന്‍ (70), ജനാര്‍ദനന്‍ (92), പ്രകാശന്‍ (50),വിഘ്‌നേഷ്(9), വിനോദ്(50), ബാലകൃഷ്ണന്‍(52), ദീപക്(39), അനൂപ്(50), മോഹനന്‍ (63), ശ്യാമള(57), ഷീബ (40), സഹദേവന്‍(29), കുഞ്ഞിരാമന്‍ (68), മീനാക്ഷി (65), ഷീന (45), ശരത്(26), സൂരജ് (26) എന്നിവരെയാണ് ഇരിക്കൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി പേര്‍ ഇരിക്കൂര്‍, തളിപ്പറമ്പ്, തലശ്ശേരി, കണ്ണൂര്‍ സ്വകാര്യ ആശുപത്രികളിലും പരിയാരം, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളിലും ചികില്‍സക്കെത്തിയിരുന്നു.
പ്രദേശവാസികള്‍ ഭീതിയിലാണ്. വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയര്‍മാന്‍ വി അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് പ്രസിഡന്റ് എം സഫീറ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സി രാജീവന്‍, പി ഹുസയ്ന്‍ ഹാജി, എം ബാബുരാജ്, വില്ലേജ് ഓഫിസര്‍ വിനോദ് ചന്ദ്രന്‍ എന്നിവര്‍ ആശുപത്രിയിലെത്തി.
Next Story

RELATED STORIES

Share it