ഇന്ന് രണ്ട് സൂപ്പര്‍ പോരാട്ടങ്ങള്‍
BY Sumeera SMR24 April 2016 3:43 AM GMT
Sumeera SMR24 April 2016 3:43 AM GMT
രാജ്കോട്ട്/പൂനെ: ഐപിഎല്ലില്‍ ഇന്ന് രണ്ട് കിടിലന്‍ പോരാട്ടങ്ങള്‍. ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുതുമുഖ ടീമായ ഗുജറാത്ത് ലയണ്‍സിനെ എതിരിടുമ്പോള്‍ രണ്ടാമങ്കത്തില്‍ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് മറ്റൊരു പുതുമുഖ ടീമായ റൈസിങ് പൂനെ സൂപ്പര്ജൈന്റ്സിനെ നേരിടും.
ജയം തുടരാനുറച്ചാണ് ബാംഗ്ലൂരും കൊല്‍ക്കത്തയും കച്ചക്കെട്ടുന്നതെങ്കില് വിജയവഴിയില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ഗുജറാത്തും പൂനെയും. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ പൂനെയെ 13 റണ്‍സിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 185 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ പൂനെയ്ക്ക് എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 172 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബാംഗ്ലൂരിനു വേണ്ടി കെയ്ന്‍ റിചാര്ഡ്സന് മൂന്നു വിക്കറ്റ് വീഴ്ത്തി തിളങ്ങി. എന്നാല്‍, ഹാട്രിക്ക് ജയത്തിനു ശേഷം സണ്‍റൈസേഴ്സിനോട് 10 വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റുവാങ്ങിയാണ് സുരേഷ് റെയ്ന നയിക്കുന്ന ഗുജറാത്ത് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുന്നത്.
അതേസമയം, കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും വെന്നിക്കൊടി നാട്ടിയാണ് ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായ പൂനെയെ എതിരിടാനെത്തുന്നത്.
പൂനെയാവട്ടെ വിജയത്തോടെ ടൂര്‍ണമെന്റില്‍ വരവറിയിച്ചതിനു ശേഷം തുടര്‍ച്ചയായ മൂന്നു മല്‍സരങ്ങളില്‍ പരാജയം രുചിക്കുകയായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് ധോണിപ്പടയുടെ സമ്പാദ്യം.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT