ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു: എ സഈദ്
BY midhuna mi.ptk9 May 2016 6:09 AM GMT
X
midhuna mi.ptk9 May 2016 6:09 AM GMT
കാട്ടാക്കട: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്. നരേന്ദ്ര മോദിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ വികസനമെന്നത് ഉരിയാടാന്‍ പോലും അര്‍ഹതയില്ലെന്നും സ്ത്രീകളെയും കുട്ടികളെയും പോലും വര്‍ഗീയവല്‍കരിച്ച് ഈ രാജ്യത്തെ കീറിമുറിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐ-എസ്പി അരുവിക്കര മണ്ഡലം തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ജില്ലാ ജനറല്‍ കണ്‍വീനര്‍ സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. അരുവിക്കര മണ്ഡലം പ്രസിഡന്റ് സിയാദ് തൊളിക്കോട്, അഷ്കര്‍ തൊളിക്കോട്, അരുവിക്കര മണ്ഡലം സ്ഥാനാര്‍ഥി എം എ ജലീല്‍, കാട്ടാക്കട മണ്ഡലം സ്ഥാനാര്‍ഥി അഷ്റഫ് പ്രാവച്ചമ്പലം, നെടുമങ്ങാട് മണ്ഡലം സ്ഥാനാര്‍ഥി സലാം പനവൂര്‍, നിസാര്‍ മൗലവി, ഷംനാദ് പങ്കെടുത്തു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT