ഇന്ത്യന്‍ പതാക ഉയര്‍ത്തിയ വിരാട് കോഹ്ലിയുടെ പാകിസ്താനി ആരാധകനെ അറസ്റ്റ്ചെയ്തു
BY swapna en27 Jan 2016 9:31 AM GMT
X
swapna en27 Jan 2016 9:31 AM GMT
ഒക്കാറാ: ഇന്ത്യന്‍ പതാക ഉയര്‍ത്തിയ വിരാട് കോഹ്ലിയുടെ പാകിസ്താനി ആരാധകനെ പോലിസ് അറസ്റ്റ് ചെയ്തു. കോഹ്ലിയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും കടുത്ത ആരാധകനായ ഉമര്‍ ദ്രാസിനെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ഒക്കാറ ജില്ലയിലാണ് യുവാവിന്റെ താമസം. ഇന്ത്യ-ഓസിസ് ട്വിന്റി-20 ക്രിക്കറ്റ് മല്‍സരത്തിന് ഇന്ത്യയ്ക്ക് പിന്തുണ നല്കി പതാക ഉയര്‍ത്തിയതാണ് ഉമര്‍ ചെയ്ത കുറ്റം.
ഉമറിനെ അറസ്റ്റ് ചെയ്ത പോലിസ് അദ്ദേഹത്തിന്റെ വീട് റെയ്ഡ് നടത്തി. കോഹ്ലിയുടെ നിരവധി പോസ്റ്ററുകള്‍ മാത്രമാണ് കണ്ടെത്തിയത്. പൊതുസമാധാനം നഷ്ടപ്പെടുത്തിയെന്നാരോപിച്ചാണ് ഉമറിനെതിരേ കേസ്സെടുത്തത്. ഇവിടെത്തെ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഉമറിനെ പിന്നീട് പോലിസ് കസ്റ്റഡിയില്‍ വിട്ടു.
എന്നാല്‍ താന്‍ ഒരു കള്ളത്തരമോ കുറ്റമോ ചെയ്തതായി തനിക്കു തോന്നുന്നില്ലെന്നും താന്‍ ഒരു സ്പോര്‍ട്സ് ആരാധകന് മാത്രമാണെന്നും ഉമര്‍ പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT