ഇന്ത്യക്കാരുടെ സ്നേഹം ജന്മനാട്ടില് നിന്ന് പോലും ലഭിച്ചിട്ടില്ലെന്ന് അഫ്രീദി
BY sdq Kappan14 March 2016 7:34 AM GMT
X
sdq Kappan14 March 2016 7:34 AM GMT
കൊല്‍ക്കത്ത: ഇന്ത്യക്കാരുടെ സ്നേഹം ഞങ്ങള്‍ സ്വന്തം നാടായ പാകിസ്താനില്‍ നിന്ന് പോലും ലഭിച്ചിട്ടില്ലെന്ന് പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി പറഞ്ഞു. ട്വന്റി ക്രിക്കറ്റ് ലോകകപ്പിന് പാകിസ്താന് ടീമിന് കൊല്‍ക്കത്തയില്‍ നല്കിയ സ്വീകരണത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം.
ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കുമ്പോഴുള്ള ആസ്വാദനം മറ്റെവിടെയാവുമ്പോഴും ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഞാനുള്ളത്. ഇന്ത്യയില്‍ നിന്ന് ലഭിച്ച സ്നേഹത്തെ കുറിച്ച് എല്ലായ്പ്പോഴും ഓര്‍ക്കും. പാകിസ്താനിലുള്ളത് പോലെ ഇവിടെയും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആളുകളുണ്ട്. എന്റെ ക്രിക്കറ്റ് കരിയറില്‍ ഇന്ത്യയില്‍ കളിച്ച അധിക മല്‍സരങ്ങളും ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. ശു ഐബ് മാലിക് വിവാഹം കഴിച്ചത് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയെയാണ്. ഇന്ത്യയോടുള്ള ആദരവു കൊണ്ടായിരിക്കാം അത്-അഫ്രീദി വ്യക്തമാക്കി.
ഇന്ത്യയില്‍ ഒരുതരത്തിലുമുള്ള സുരക്ഷാ ഭീഷണിയില്ലെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. നേരത്തെ സുരക്ഷ സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വരുന്നതിന് പാകിസ്താന് ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. പിന്നീട് ഇന്ത്യ സുരക്ഷ സംബന്ധിച്ച ഉറപ്പ് നല്‍കുകയും പാക് സംഘം ഇന്ത്യ സന്ദര്‍ശിച്ചതിനും ശേഷമാണ് ടീം കൊല്‍ക്കത്തയിലെത്തിയത്.
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT