Flash News

ഇനി ഗംഗാജലവും തപാലില്‍

ഇനി ഗംഗാജലവും തപാലില്‍
X
gangajalന്യൂഡല്‍ഹി : ഗംഗാനദിയിലെ ജലം തപാല്‍ മാര്‍ഗം വിശ്വാസികള്‍ക്കെത്തിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി.
കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചതാണിത്. പദ്ധതിയ്ക്കായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ശുദ്ധമായ ഗംഗാജലമാണ് എത്തിക്കുക. മോഡി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന കൂട്ടത്തിലാണ് പുതിയ പദ്ധതിയെക്കുറിച്ച് മന്ത്രി വിവരിച്ചത്.
മൊബൈല്‍ഫോണുകളും സാരികളും ആഭരണങ്ങളുമെല്ലാം തപാലില്‍ ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് ഗംഗാജലവും ലഭ്യമാക്കിക്കൂടാ? മന്ത്രി ചോദിക്കുന്നു.
Next Story

RELATED STORIES

Share it