ഇക്വഡോര്‍ സമാധാന കപ്പല്‍ ഖത്തര്‍ തീരത്ത്
BY TK tk31 Oct 2015 9:40 AM GMT
X
TK tk31 Oct 2015 9:40 AM GMT
ദോഹ: ഇക്വഡോര്‍ ആംഡ് ഫോഴ്സിനു കീഴിലെ എസ്ക്യുലാ ഗ്വയാസ് എന്ന കപ്പല്‍ കഴിഞ്ഞ ദിവസം വൈകീട്ട് ഖത്തര്‍ തുറമുഖത്ത് നങ്കൂരമിട്ടു. ഇക്വഡോറിയന്‍ ടൂറിസത്തിന്റെയും ഉല്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായി ഗള്‍ഫ് മേഖല സന്ദര്‍ശിക്കവെയാണ് കപ്പല്‍ ഖത്തറിലെത്തിയത്.
ഇക്വഡോര്‍ അംബാസഡര്‍ ഖബ്ലാന് അബി സഅബിന്റെ നേതൃത്വത്തിലുള്ള സംഘം കപ്പലിനെ ദോഹ തുറമുഖത്ത് സ്വീകരിച്ചു. പത്ത് മാസം നീണ്ടുനില്‍ക്കുന്ന ലോക പര്യടനത്തിന്റെ ഭാഗമായാണ് കപ്പല്‍ ഖത്തറിലെത്തിയിരിക്കുന്നതെന്ന് ഖബ്ലാന് വ്യക്തമാക്കി. അഞ്ച് മാസം മുമ്പാണ് കപ്പലിന്റെ യാത്ര ആരംഭിച്ചത്. ക്യൂബ, സ്പെയിന്, പോര്‍ച്ചുഗല്‍, ഹോളണ്ട്, ഈജിപ്ത്, സൗദി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് ഖത്തറിലെത്തിയിരിക്കുന്നത്. നവംബര്‍ ഒന്നുവരെ ഖത്തറിലുണ്ടാകും. ഇവിടെ നിന്ന് ഇന്ത്യ, മലേസ്യ, ഇന്തോനീസ്യ, ആസ്ത്രേലിയ, ചിലി എന്നിവിടങ്ങളിലേക്ക് പുറപ്പെടുമെന്നും ഖബ്ലാന് വ്യക്തമാക്കി.
ഇന്ന് വൈകീട്ട് കപ്പലില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ ഖത്തറിലെയും ഇക്വഡോറിലെയും നിരവധി പ്രമുഖര്‍ പങ്കെടുക്കും.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT