Flash News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; റൂണിക്ക് ഡബിള്‍; മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന് സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; റൂണിക്ക് ഡബിള്‍; മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന് സമനില
X
waynerooney

ന്യൂയോര്‍ക്ക്; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന്  സമനില പൂട്ട്.സൂപ്പര്‍ താരം വെയ്ന്‍ റൂണി രണ്ടു ഗോളോടെ മികച്ച ഫോമിലേക്ക് തിരിച്ചുവന്ന മല്‍സരത്തില്‍ 3-3നാണ് ന്യൂകാസിലിനോട് സമനില വഴങ്ങേണ്ടി വന്നത്.

യുനൈറ്റഡിന്റെ മൂന്നാം ഗോള്‍ നേടിയ ജെസ്സേ ലിംഗാര്‍ഡിന് അവസരമൊരുക്കിയതും റൂണിയായിരുന്നു.

9, 79 മിനിറ്റുകളിലാണ് റൂണിയുടെ ഗോള്‍. ലിംഗാര്‍ഡ് 38ാം മിനിറ്റിലാണ് വലകുലുക്കിയത്. ന്യൂകാസിലിനു വേണ്ടി വിജിനാല്‍ദും, മിടര്ോവിക്കും ഡുമെറ്റും ഗോള്‍ നേടി.
Next Story

RELATED STORIES

Share it