ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ടോട്ടനത്തിന് സമനില; ലെസ്റ്ററിന് കിരീടം ഒരു ജയമകലെ
BY Sumeera SMR27 April 2016 3:56 AM GMT
Sumeera SMR27 April 2016 3:56 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലെസ്റ്റര്‍ സിറ്റിയുടെ കന്നിക്കിരീടമെന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. കിരീടപ്പോരില്‍ തങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയ ടോട്ടനം ഹോട്സ്പര്‍ സമനിലയില്‍ കുരുങ്ങിയത് ലെസ്റ്റര്‍ ക്യാംപില്‍ ആഹ്ലാദം പരത്തി.
35ാം റൗണ്ട് മല്‍സരത്തില്‍ ടോട്ടനത്തെ വെസ്റ്റ്ബ്രോം 1-1 നു പിടിച്ചുനിര്‍ത്തുകയായിരുന്നു. 33ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോളിന് 73ാം മിനിറ്റില്‍ ഗോള്‍ നേടി ക്രെയ്ഗ് ഡോസന് പ്രായശ്ചിത്തം ചെയ്തെങ്കിലും വിജയഗോളിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു.
കളിയിലുടനീളം ടോട്ടനം ആധിപത്യം പുലര്ത്തിയെങ്കി ലും ഇവ ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. മല്‍സരത്തില്‍ 66 ശതമാനവും പന്ത് കൈവശം വച്ചത് ടോട്ടനമായിരുന്നു.
സീസണില്‍ ശേഷിക്കുന്ന മൂന്നു കളികളില്‍ ഏതെങ്കിലുമൊന്നില്‍ ജയിച്ചാല്‍ ലെസ്റ്ററിന് കിരീടം വരുതിയിലാക്കാം. ലെസ്റ്ററിന് ഇപ്പോള്‍ 76ഉം ടോട്ടനത്തിന് 69ഉം പോയിന്റാണുള്ളത്.
മാഞ്ചസ്റ്റര്‍, എവര്ട്ടന്, ചെല്‍സി എന്നിവര്‍ക്കെതിരേയാണ് ലെസ്റ്ററിന്റെ അവസാന മൂന്നു കളികളെങ്കില്‍ ചെല്‍സി, സതാംപ്റ്റന്, ന്യൂകാസില്‍ എന്നിവരെയാണ് ടോട്ടനം നേരിടുക.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT