Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലെസ്റ്ററിന് നാടകീയ സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലെസ്റ്ററിന് നാടകീയ സമനില
X
EPL-

ലണ്ടന്‍: കന്നി പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന ലെസ്റ്റര്‍ സിറ്റി തോല്‍വിക്കരികില്‍ നിന്ന് നാടകീയമായി രക്ഷപ്പെട്ടു. പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ വെസ്റ്റ്ഹാമിനെതിരേയാണ് ലെസ്റ്റര്‍ സമനിലയുമായി രക്ഷപ്പെട്ടത്.
കളി തീരാന്‍ ഇഞ്ചുറി ടൈമായി ലഭിച്ച അഞ്ചു മിനിറ്റാണ് ലെസ്റ്ററിന് രക്ഷയായത്. ഇഞ്ചുറിടൈമിലെ നാലാം മിനിറ്റില്‍ പെനാല്‍റ്റിയുടെ രൂപത്തിലെത്തിയ ഭാഗ്യം ലിയോനാര്‍ഡോ ഹുല്ലോഹയിലൂടെ ലക്ഷ്യത്തിലെത്തിച്ച് ലെസ്റ്റര്‍ മല്‍സരത്തിലെ വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കുകയായിരുന്നു.
18ാം മിനിറ്റില്‍ ജാമി വാര്‍ഡിയിലൂടെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ലീഡ് നേടിയതിനു ശേഷമാണ് ലെസ്റ്റര്‍ രണ്ടു ഗോളുകള്‍ വഴങ്ങിയത്. 57ാം മിനിറ്റില്‍ വാര്‍ഡി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് ലെസ്റ്ററിനെ സമ്മര്‍ദ്ദത്തിലാക്കിയത്. വെസ്റ്റ്ഹാമിനു വേണ്ടി ആന്‍ഡ്രു കരോളും (84ാം മിനിറ്റ്) ആരോണ്‍ ക്രെസ്‌വെല്ലും (86) വലകുലുക്കി. സമനിലയോടെ രണ്ടാം സ്ഥാനക്കാരായ ടോട്ടനം ഹോട്‌സ്പറുമായുള്ള പോയിന്റ് അകലം എട്ടാക്കി ഉയര്‍ത്താനും ലീഗില്‍ ഒന്നാമതുള്ള ലെസ്റ്ററിന് സാധിച്ചു.
ലീഗിലെ മറ്റു പ്രധാന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ 2-1ന് ബേണ്‍മൗത്തിനെ മറികടന്നപ്പോള്‍ ക്ലാസിക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെ തകര്‍ത്തുവിട്ടു.
അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയുടെ ഹാട്രിക്കാണ് സിറ്റിക്ക് മികച്ച ജയം നേടിക്കൊടുത്തത്. ചെല്‍സിയുടെ ഹോംഗ്രൗണ്ടിലായിരുന്നു മല്‍സരം. 79ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ചെല്‍സി മല്‍സരം പൂര്‍ത്തിയാക്കിയത്.
ഫെര്‍ണാഡീഞ്ഞോയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് കോര്‍ട്ടോയിസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. 33, 54, 80 മിനിറ്റുകളിലാണ് അഗ്വേറോ സിറ്റിക്കായി ലക്ഷ്യംകണ്ടത്. എന്നാല്‍, റോബെര്‍ട്ടോ ഫിര്‍മിനോ (41ാം മിനിറ്റ്), ഡാനിയേല്‍ സ്റ്റുറിഡ്ജ് (45) എന്നിവരാണ് ബേണ്‍മൗത്തിനെതിരേ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്.
Next Story

RELATED STORIES

Share it