ആലപ്പുഴയില്‍ മത്സ്യബന്ധനബോട്ട് തകര്‍ന്നു;നാല് പേരെ കാണാതായതായി സംശയം
BY midhuna mi.ptk10 Jun 2016 8:47 AM GMT
X
midhuna mi.ptk10 Jun 2016 8:47 AM GMT
ആലപ്പുഴ: ആലപ്പുഴയില്‍ ബോട്ട് തകര്‍ന്ന് നാല് പേരെ കാണാതായതായി സംശയം. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് ആഴക്കടലില്‍ തകര്‍ന്നത്. നാല് പേരെ ബോട്ടില്‍ കണ്ടു എന്ന് ചില മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയും തീരസംരക്ഷണ സേനയും തിരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയും കടല്‍ക്ഷോഭവും തിരച്ചില്‍ ദുഷ്കരമാക്കുന്നുണ്ട്. എഞ്ചിന് തകരാറിലായതിനെതുടര്‍ന്ന് പ്രവര്‍ത്തനരഹിതമായ ബോട്ട് തിരയില്‍പെട്ട് തകരുകയായിരുന്നു എന്നാണ് കടലില്‍ ബോട്ടിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയവര്‍ പോലീസിന് നല്കിയ വിവരം. ബോട്ടിലുണ്ടായിരുന്നവര്‍ തകര്‍ന്ന ബോട്ടിന്റെ ഭാഗങ്ങളില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും ഇവര്‍ പറഞ്ഞു.
എന്നാല്‍ ആരെയും കാണാതായിട്ടില്ലെന്നും മൂന്ന് ദിവസമായി കടലില്‍ നങ്കൂരമിടുകയായിരുന്ന ബോട്ടാണ് തകര്‍ന്നതെന്നും ബോട്ടുടമ ബാബു പറഞ്ഞു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT