Kollam Local

ആര്‍എംഓയ്ക്ക് മര്‍ദ്ദനം; ജില്ലാ ആശുപത്രി ജീവനക്കാര്‍ പണിമുടക്കി

കൊല്ലം: രോഗിയോടൊപ്പം വന്നവര്‍ ആര്‍എംഓയെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരും ഡോക്ടര്‍മാരും പണിമുടക്കി. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്തതോടെ ജീവനക്കാര്‍ സമരം പിന്‍വലിച്ചു. ജില്ലാ ആശുപത്രിയിലെ ആര്‍എംഒ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം വൈകീട്ട് 3.30ന് ജില്ലാ ആശുപത്രിയില്‍ വച്ചായിരുന്നു ആര്‍എംഓയ്ക്ക് മര്‍ദ്ദനമേറ്റത്. ബൈക്ക് അപകടത്തില്‍പ്പെട്ട കൊല്ലത്തെ സ്വകാര്യ എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥിയെ അത്യാഹിതവിഭാഗത്തിലെത്തിച്ചപ്പോള്‍ അടിയന്തരമായി സ്‌കാ—നിങ് ന—ടത്തണമെന്ന് ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ സ്‌കാ—നിങ് നടത്താ—നുള്ള പണം ഇവരുടെ പക്കലില്ലായിരുന്നു. തുടര്‍ന്ന് ആര്‍എംഒയെ കണ്ട് തങ്ങളുടെ പക്കല്‍ സ്‌കാ—നിങ്ങിന് ആവശ്യമായ പണം ഇല്ലെന്നും പകരം തങ്ങളുടെ മൊബൈല്‍ഫോണ്‍ വച്ചുകൊണ്ട് സ്‌കാനിങ് നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാ—നാവില്ലെന്നും ആശുപത്രി സൂപ്രണ്ടിനോട് പറയണമെന്നും ഡോ.അനനില്‍കുമാര്‍ പറഞ്ഞു. ഇതില്‍ ക്ഷുഭിതരായ സംഘം ഡോ.അനില്‍കുമാറിെന മര്‍ദ്ദിക്കുകയും കൈ അടിച്ചൊടിക്കുകയും ചെയ്തതായാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ആര്‍എംഓയുമായി സംസാരിക്കുന്നതിനിടെ ഇദ്ദേഹം വിദ്യാര്‍ഥികളെ മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ പിടിവലിക്കിടെയാണ് വിരലിന് പൊട്ടലേറ്റതെന്നും ആരോപണമുണ്ട്.സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ആശുപത്രിയിലെ ജീവനക്കാരും ഡോക്ടര്‍മാരും പണിമുടക്കുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാവിലെ 11ഓടെ സമരം പിന്‍വലിച്ചു.
Next Story

RELATED STORIES

Share it