ആര്യാംബിക ടീച്ചറുടെ വരികള്‍ കലോല്‍സവത്തിനു സ്വാഗതമോതും

തിരുവനന്തപുരം: കവയിത്രിയും അധ്യാപികയുമായ ആര്യാംബിക ടീച്ചറുടെ വരികളാണ് ഇത്തവണ സംസ്ഥാന സ്‌കൂ ള്‍ കലോല്‍സവത്തിനെത്തുന്നവരെ സ്വാഗതം ചെയ്യുക. ടീച്ചറുടെ കാവ്യഭംഗിയുള്ള വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ രമേശ് നാരായണനാണ്.
ആയിരമായിരം ആണ്ടുകള്‍ മുമ്പേ ആദിമ വേദാക്ഷരമായ്... എന്നു തുടങ്ങുന്ന ഈരടികള്‍ക്ക് മനോഹരമായ ദൃശ്യാവിഷ്‌കാരമൊരുക്കുന്നത് പ്രശസ്ത കൊറിയോഗ്രാഫി ഗ്രൂപ്പായ സമുദ്രയാണ്. കര്‍ണാട്ടിക്കും ഹിന്ദുസ്ഥാനിയും മാപ്പിളപ്പാട്ടും സംയോജിപ്പിച്ച് ഒരുക്കിയിരിക്കുന്ന സ്വാഗതഗാനത്തിന്റെ റിഹേഴ്‌സല്‍ ആരംഭിച്ചു. 56ാമത് കലോല്‍സവമായതിനാല്‍ 56 പേ ര്‍ ആലപിച്ച് 56 പേര്‍ ചുവടുവച്ചാണ് സ്വാഗതഗാനം ചിട്ടപ്പെടുത്തുന്നത്.
12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ആലപിക്കുന്നത് ജില്ലയിലെ സംഗീത അധ്യാപകരും ചുവടുവയ്ക്കുന്നത് വിദ്യാര്‍ഥി സംഘവുമാണ്. കാര്‍മല്‍ ഗേള്‍സ്, ഹോളി ഏഞ്ചല്‍സ്, ഫോര്‍ട്ട് ഗേ ള്‍സ് മിഷന്‍, ക്രൈസ്റ്റ് നഗര്‍, കോട്ടണ്‍ ഹില്‍, എസ്എന്‍വി എച്ച്എസ്എസ്, കടയ്ക്കാവൂര്‍ എസ്എന്‍വി ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ കൊച്ചുമിടുക്കരാണ് സ്വാഗതഗാനത്തിനു ചുവടുവയ്ക്കുക.
പാലാ പൂവരണി ഗവ. യു പി സ്‌കൂള്‍ അധ്യാപികയാണ് എസ് വി ആര്യാംബിക ടീച്ചര്‍. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it