അസ്‌ലന്‍ഷാ കപ്പ് ഹോക്കി: ഇന്ത്യക്കു തോല്‍വി

ഇപോസ (മലേസ്യ): സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഇന്ത്യക്കു തോല്‍വി. നിലവിലെ ചാംപ്യന്‍മാരായ ന്യൂസിലന്‍ഡിനോട് 1-2നാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. ഈ തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്കു തിരിച്ചടി നേരിട്ടു. നാളെ നടക്കുന്ന അവസാന പൂള്‍ മല്‍സരത്തില്‍ മലേസ്യയെ കീഴടക്കിയെങ്കില്‍ മാത്രമേ ഇന്ത്യക്കു കലാശക്കളിക്കു യോഗ്യത നേടാനാവുകയുള്ളൂ.
ചൊവ്വാഴ്ച നടന്ന മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെതിരേ 5-1ന്റെ തകര്‍പ്പന്‍ ജയമാഘോഷിച്ച ഇന്ത്യക്ക് ഇന്നലെ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല.
28ാം മിനിറ്റില്‍ കെയ്ന്‍ റസ്സലിലൂടെ ന്യൂസിലന്‍ഡാണ് മല്‍സരത്തില്‍ ആദ്യം ലീഡ് നേടിയത്. പെനല്‍റ്റി കോര്‍ണറില്‍ നിന്നാണ് താരം ലക്ഷ്യംകണ്ടത്.
36ാം മിനിറ്റില്‍ മന്‍പ്രീത് സിങിലൂടെ ഇന്ത്യ സമനില പിടിച്ചുവാങ്ങി. ടൂര്‍ണമെന്റില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ ന്യൂസിലന്‍ഡ് ലീഡ് തിരിച്ചുപിടിച്ചു. ഇന്ത്യന്‍ പ്രതിരോധത്തിനും ഗോളിക്കും വന്ന പിഴവ് മുതലെടുത്താണ് നികോളാസ് വില്‍സണ്‍ കിവീസിനായി സ്‌കോര്‍ ചെയ്തത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ നാലാം ഗോളായിരുന്നു ഇത്. 46ാം മിനിറ്റില്‍ ഇന്ത്യ ഒപ്പമെത്തേണ്ടതായിരു ന്നു. രൂപീന്ദര്‍പാല്‍ സിങിന്റെ പെനല്‍റ്റി കോര്‍ണര്‍ ന്യൂസിലന്‍ഡ് ഗോളി തകര്‍പ്പന്‍ സേവിലൂടെ വിഫലമാക്കി.
Next Story

RELATED STORIES

Share it