Pathanamthitta local

അശാസ്ത്രീയമായി നിര്‍മിച്ച സംരക്ഷണഭിത്തി പൊളിച്ചുമാറ്റി; നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം

തിരുവല്ല: അശാസ്ത്രീയമായി നഗരസഭ നിര്‍മിച്ച സംരക്ഷണഭിത്തി, ബൈപാസ് റോഡിന്റെ നിര്‍മാണത്തിനായി പൊളിച്ചുമാറ്റിയതോടെ നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം. പൊതുപരിപാടികള്‍ക്കായി നഗരസഭ സ്വകാര്യ ബസ്സ് സ്റ്റാന്റിനടുത്ത് പടുത്തുയര്‍ത്തിയ ഓപണ്‍ സ്‌റ്റേജിന്റെ സംരക്ഷണഭിത്തിയും മതിലും കഴിഞ്ഞ ദിവസം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റിയത്. ബൈപാസിനു വേണ്ടി നഗരസഭ വിട്ടുനല്‍കിയ സ്ഥലത്താണ് നഗരസഭ മാസങ്ങള്‍ക്കു മുമ്പ് അഞ്ച് ലക്ഷത്തിലേറെ രൂപാ മുടക്കി ഓപണ്‍ സ്‌റ്റേജിന്റെ സമീപം അമ്പത് മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തിയും അതിനു മുകളിലായി മൂന്നടിയിലധികം ഉയരത്തില്‍ മതിലും നിര്‍മിച്ചത്. ഇതിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റും നീക്കം ചെയ്തു.ഓപണ്‍ സ്‌റ്റേജിന്റെ ഏതാനും ഭാഗവും നഷ്ടമായി.
ബൈപാസിനു വേണ്ടി വിട്ടു നല്‍കിയ വസ്തിന്റെ പ്ലാന്‍ മനസ്സിലാക്കാതെ സംരക്ഷണഭിത്തി ഉള്‍പ്പടെ ലക്ഷങ്ങള്‍ മുടക്കി നഗരസഭ നടത്തിയ നിര്‍മാണങ്ങളാണ് ഒരു ദിവസം കൊണ്ട് നഷ്ടപ്പെട്ടത്.
Next Story

RELATED STORIES

Share it