അല്‍ശബാബ് രഹസ്യാന്വേഷണ മേധാവി 'കൊല്ലപ്പെട്ടു'

മൊഗാദിഷു: സോമാലിയന്‍ പോരാട്ട സംഘടനയായ അല്‍ശബാബിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി മുഹമ്മദ് കരാത്തി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൈന്യം. ഈ മാസം എട്ടിനു ദക്ഷിണ സോമാലിയയില്‍ കെനിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കരാത്തി ഉള്‍പ്പെടെ പത്തോളം അല്‍ശബാബ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടെന്നു സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
കെനിയന്‍ സൈനിക ക്യാംപില്‍ കഴിഞ്ഞ മാസം നടന്ന ആക്രമണത്തിലെ ആസൂത്രകന്‍ കരാത്തിയാണെന്ന് സൈന്യം ആരോപിച്ചു. അതേസമയം, കരാത്തി കൊല്ലപ്പെട്ടെന്ന റിപോര്‍ട്ടുകള്‍ അല്‍ശബാബ് നിഷേധിച്ചു. 4000 കെനിയന്‍ സൈനികര്‍ സോമാലിയയിലുണ്ട്.
Next Story

RELATED STORIES

Share it