Kollam Local

അപകട സ്ഥലത്തെ വൈദ്യുതി വിതരണം പുനസ്ഥാപിച്ചു

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപടകത്തോടനുബന്ധിച്ച് തകരാറിലായ വൈദ്യുതി ബന്ധം പൂര്‍ണമായും പുനസ്ഥാപിച്ചതായി വൈദ്യുതി ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ മോഹനനാഥ പണിക്കര്‍ അറിയിച്ചു.
ബോര്‍ഡിന്റെ വിദഗ്ധ സംഘമാണ് അടിയന്തര സാഹചര്യം നേരിടാന്‍ രംഗത്തിറങ്ങിയത്. ആദ്യ കണക്കുകള്‍ പ്രകാരം 35,000 രൂപയിലധികം നാശനഷ്ടം ബോര്‍ഡിനുണ്ടായിട്ടുണ്ട്. 13 ലധികം ട്രാന്‍സ്‌ഫോമറുകള്‍ക്ക് കേടുപാടുണ്ട്. നാലു ലൈനുകള്‍ പൂര്‍ണമായും തകരാറിലായി.
വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ 11 കെ വി ലൈന്‍ വിച്ഛേദിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. 6000 ലധികം ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധമാണ് താല്‍ക്കാലികമായി വിച്ഛേദിച്ചത്.
അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ സബ് എന്‍ജിനീയര്‍മാരായ രാജീവന്‍, മഹേഷ് തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് അറ്റകുറ്റപണികള്‍ നടത്തിയത്. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മേരി ജോണ്‍, അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ലേഖാ ദാസ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ രാജേശ്വരി അമ്മ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Next Story

RELATED STORIES

Share it