അന്‍വര്‍ സാദിഖിന്റെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ലെഫ്. കേണല്‍ ഇ കെ നിരഞ്ജന്‍കുമാറിനെ അവഹേളിച്ചെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലപ്പുറം ചെമ്മന്‍കടവ് വരിക്കോടന്‍ ഹൗസില്‍ അന്‍വര്‍ സാദിഖിന്റെ ജാമ്യാപേക്ഷ തള്ളി. സമയപരിധി പരിശോധിച്ച് പുതിയ ജാമ്യഹരജി സമര്‍പ്പിക്കുമെന്ന് അന്‍വറിന്റെ ബന്ധുക്കള്‍ പറഞ്ഞു. അന്‍വര്‍ ഇപ്പോള്‍ ജില്ലാ ജയിലിലാണ്. കോടൂരിലെ റേഷന്‍കടയില്‍ ജീവനക്കാരനാണ് അന്‍വര്‍ സാദിഖ്.
Next Story

RELATED STORIES

Share it