അനധികൃത മണല്‍ക്കടത്ത്; പഴയങ്ങാടി പോലിസ് സ്റ്റേഷന് വളപ്പില്‍ വാഹനങ്ങള്‍ നിറയുന്നു
BY Sumeera SMR20 Dec 2015 5:20 AM GMT
Sumeera SMR20 Dec 2015 5:20 AM GMT
പഴയങ്ങാടി: പഴയങ്ങാടി പോലിസ് സ്റ്റേഷന് വളപ്പില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കാടുകയറിയും തുരുമ്പിച്ചും നശിക്കുന്നു. പോലിസ് ജീപ്പ് നിര്‍ത്തിവയ്ക്കാന്‍ പോലും ഇടമില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ വാഹനങ്ങള്‍ മാത്രം 750ഓളം വരും. സംസ്ഥാനത്ത് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പഴയങ്ങാടി സ്റ്റേഷനില്‍ തന്നെ. മാസത്തില്‍ 250ല്‍പ്പരം കേസുണ്ട്. മണല്‍ക്കടത്തിനിടെ ടിപ്പര്‍, ലോറി, ഓട്ടോറിക്ഷ, വാന്‍ എന്നിവയാണ് പിടികൂടിയവയില്‍ കൂടുതലും. ഒരുമാസം മുമ്പ് 150 വാഹനങ്ങള്‍ ഇവിടെനിന്ന് ചക്കരക്കല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. വാഹനങ്ങളില്‍ കയറ്റുന്നിതിനിടെ ക്രെയിന്‍ തകരാറിലായതോടെ നടപടികള്‍ നിര്‍ത്തിവച്ചു.
പിടികൂടിയ വാഹനങ്ങള്‍ക്ക് വിലയുടെ 75 ശതമാനം പിഴ ചുമത്തുന്നതിനാല്‍ ഉടമസ്ഥര്‍ പലരും വാഹനം തിരിച്ചെടുക്കുന്നില്ല. തലശ്ശേരിയില്‍ ആര്‍ഡിഒ അദാലത്ത് സംഘടിപ്പിച്ചിരുന്നെങ്കിലും വാഹനങ്ങള്‍ക്കായി ഉടമസ്ഥര്‍ എത്തിയിരുന്നില്ല. പഴയങ്ങാടി സ്റ്റേഷനിലെ 50 സെന്റ് സ്ഥലത്ത് വാഹനങ്ങള്‍ നിറഞ്ഞ് റോഡിലും സമീപത്തെ പീടിക വരാന്തകളില്‍ വരെ തൊണ്ടിവാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story
RELATED STORIES
പാശ്ചാത്യമാധ്യമങ്ങളുടെ ഇരട്ടത്താപ്പ്
8 Oct 2023 5:55 AM GMTഹിജാബ് കേസ് പരിഗണിച്ച രണ്ട് സുപ്രിംകോടതി ജഡ്ജിമാരുടേത് ഭിന്നവിധി;...
13 Oct 2022 6:29 AM GMTനെഹ്രുവും മോദിയും
19 Sep 2022 11:44 AM GMTവഴിയില്‍ കുഴിയുണ്ട്!
13 Aug 2022 9:34 AM GMTക്ഷേത്രക്കമ്മറ്റികള്‍ പിടിച്ചെടുക്കണം!
3 Aug 2022 7:37 AM GMTഇതു മായുന്നില്ല!
1 July 2022 12:34 PM GMT