thiruvananthapuram local

അധികമായി ഡ്യൂട്ടി നല്‍കി; എസ്എടിയിലെ ക്ലീനിങ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെന്ന് പരാതി

മെഡിക്കല്‍ കോളജ്: എസ്എടി ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അധികമായി ചെയ്ത ജോലിക്ക് ശമ്പളമില്ലെന്ന് പരാതി.
പത്ത് ദിവസത്തെ ജോലി അധികമായി ചെയ്തിട്ട് ശമ്പളം നല്‍കിയില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ശമ്പളത്തിന ായി ഇനി ആരെ സമീപിക്കണമെന്ന അവസ്ഥയിലാണ് ഇവര്‍. ക്ലീനിങ് ജീവനക്കാര്‍ക്ക് മാസത്തില്‍ പത്ത് ദിവസത്തെ ജോലിയാണ് കാലങ്ങളായി നല്‍കിയിരുന്നത്.
എന്നാല്‍, ജീവനക്കാരുടെ കുറവ് കാരണം വാര്‍ഡുകളില്‍ ക്ലീനിങ് ജോലി ചെയ്യുന്നതിന് വേണ്ടി അധികമായി പത്ത് ദിവസത്തെ ജോലി എടുക്കണമെന്ന് നഴ്‌സിങ് സൂപ്രണ്ട് ഓഫിസില്‍ നിന്നും നിര്‍ദ്ദേശിക്കുകയും ഡ്യൂട്ടിയിടുകയും ചെയ്തു.
ഇതുപ്രകാരം ജോലി ചെയ്തശേഷം ജീവനക്കാര്‍ ശമ്പളം വാങ്ങുന്നതിന് വേണ്ടി എത്തിയപ്പോള്‍ അധികമായി ചെയ്ത ജോലിയുടെ ശമ്പളം ലഭിച്ചില്ല.
തുടര്‍ന്ന ലേ സെക്രട്ടറിയെ സമീപിച്ചപ്പോള്‍ അധികമായി പത്ത് ദിവസം ജോലി ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നും അധികഡ്യൂട്ടി നല്‍കിയവര്‍ ശമ്പളം നല്‍കുമെന്നും പറഞ്ഞ് ഒഴിയുകയായിരുന്നു. 50 മുതല്‍ 100 രൂപ വരെ വണ്ടിക്കൂലി നല്‍കിയാണ് ക്ലീനിങ് ജീവനക്കാര്‍ ആശുപത്രിയില്‍ ജോലിക്കെത്തുന്നത്.
ജീവനക്കാരുടെ കുറവ് കാരണം വാര്‍ഡുകളില്‍ മുഴുവന്‍ ക്ലീനിങ് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും ജീവനക്കാര്‍ പറയുന്നു. അധികമായി പത്ത് ദിവസത്തെ ജോലി ചെയ്തിട്ടും ശമ്പളം നല്‍കാത്തത് തൊഴിലാളികളോട് കാട്ടുന്ന വഞ്ചനയാണെന്നും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it