azchavattam

അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം?

പതിനാലു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന പാക് സംഗീതജ്ഞന്‍ അദ്‌നാന്‍ സമിക്ക് ഔദ്യോഗികമായി പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നു. മുംബൈയില്‍ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതപരിപാടി ശിവസേനയുടെ എതിര്‍പ്പിനെത്തുടര്‍ന്നു റദ്ദാക്കിയ വിവാദങ്ങള്‍ക്കിടെയാണ് ഈ നടപടി. ഗായകനും കംപോസറും ഉപകരണസംഗീത വിദഗ്ധനുമായ സമി പാകിസ്താന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയില്‍ താമസിക്കുകയാണ്. ലാഹോറുകാരനായ സമി ഒരുവര്‍ഷത്തെ വിസയ്ക്കാണ് 2001ല്‍ ഇന്ത്യയിലെത്തിയത്. വിസാ കാലാവധി കഴിഞ്ഞിട്ടും സമിയോടു തിരിച്ചുപോവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. യുഎഇയിലുള്ള രണ്ടാംഭാര്യ സാബാ ഗലദാരിയുമായുള്ള നിയമ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സമിയുടെ പാസ്‌പോര്‍ട്ട് പാകിസ്താന്‍ പുതുക്കിനല്‍കിയിട്ടില്ല. മൂന്നാംഭാര്യ റോയ ഫര്‍യാബിയുമൊത്താണു സമി ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്നത്.

സംഗീതത്തിലേക്ക്
കാബൂളിനു സമീപമുള്ള ഹേത്തിലാണ് സമിയുടെ കുടുംബവേരുകള്‍. പാരമ്പര്യമായി അഫ്ഗാന്‍ രാജാക്കന്‍മാരുടെ സൈനിക-നയതന്ത്ര മേഖലകളില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്നവരാണു പൂര്‍വികര്‍. പിതാമഹനായ ജനറല്‍ മെഹ്ഫൂസ് ജാന്‍ 1918ല്‍ രാജഭരണത്തിനെതിരായ ഒരു കലാപത്തില്‍ കൊല്ലപ്പെട്ടതോടെ കുടുംബം ഒട്ടാകെ അവിഭക്ത ഇന്ത്യയിലെ പെഷാവറിലേക്കു കുടിയേറിപ്പാര്‍ത്തു. അച്ഛന്‍ അര്‍ഷദ് സമി ഖാന്‍ ഔദ്യോഗികജീവിതം ആരംഭിക്കുന്നതു പാകിസ്താന്‍ എയര്‍ഫോഴ്‌സില്‍. വൈകാതെ നയതന്ത്രരംഗത്തെത്തി. അതും ഉപേക്ഷിച്ച് ലണ്ടനില്‍ താമസമാക്കി. അവിടെവച്ചാണ് ഇന്ത്യയിലെ ജമ്മുവില്‍ നിന്നുള്ള നൗറീന്‍ ഖാനെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും.

ലണ്ടനിലാണ് അദ്‌നാന്‍ സമിയുടെ ജനനം, 1973 ആഗസ്ത് 15 ന്. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദം. തുടര്‍ന്ന് എല്‍എല്‍ബിയും. എന്നാല്‍, കോടതിയില്‍ പോയി പ്രാക്റ്റീസ് ചെയ്യുന്നതിനു പകരം ഓര്‍മവച്ച കാലം മുതല്‍ തനിക്ക് അഭിനിവേശമുണ്ടായിരുന്ന സംഗീതത്തിന്റെ വഴി തിരഞ്ഞെടുക്കാനാണു സമി നിശ്ചയിച്ചത്.
ആശാ ഭോസ്‌ലെആറാം വയസ്സു മുതല്‍ ജാസ്, റോക്ക്, പോപ്പ് സംഗീതവും പാശ്ചാത്യസംഗീതോപകരണങ്ങളും ഒഴിവുകാല ഇന്ത്യ സന്ദര്‍ശനവേളയില്‍ ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിരുന്ന സമിയെ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചത് പ്രശസ്ത ഹിന്ദി പിന്നണിഗായികയായ ആശാ ഭോസ്‌ലെ ആയിരുന്നു. എണ്‍പതുകളിലാദ്യത്തില്‍ ലണ്ടനില്‍ ആര്‍ ഡി ബര്‍മന്റെ ഒരു സംഗീതനിശ നടക്കുന്നു. ഗാനമാലപിക്കാന്‍ ആശാ ഭോസ്‌ലെയും ഉണ്ടായിരുന്നു. ലതാ മങ്കേഷ്‌കറേക്കാള്‍ ആശയെ ആരാധിച്ചിരുന്ന 10 വയസ്സുകാരന്‍ സമി അവരെ സമീപിച്ച് തന്റെ കഥ പറയുന്നു. ആ കൗമാരക്കാരനിലെ പ്രതിഭ പെട്ടെന്നു തിരിച്ചറിഞ്ഞ ആശയുടെ ഉപദേശം ഇതായിരുന്നു: 'എന്തുതന്നെ വന്നാലും ഈ രംഗം വിടരുത്!' കുലീന കുടുംബത്തില്‍ പിറന്ന സമി ഇന്ത്യയില്‍ വന്നു താമസിച്ച് സന്തൂര്‍ വിദഗ്ധനായ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മയില്‍ നിന്ന് ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതം പഠിക്കുന്നു. പില്‍ക്കാലത്ത് ആശയോടു ചേര്‍ന്ന് സമി ചൂടപ്പംപോലെ വിറ്റഴിഞ്ഞ ഒട്ടേറെ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. എത്യോപ്യയിലെ ക്ഷാമബാധിതരെ സഹായിക്കാന്‍ രചിച്ച ഗാനത്തിനു 16ാം വയസ്സില്‍ യൂനിസെഫ് അവാര്‍ഡ് നേടിയ സമി, നൗഷാദ് സംഗീത അവാര്‍ഡ് കരസ്ഥമാക്കി. അതിനര്‍ഹമാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഇദ്ദേഹം.
1986ല്‍ ഗള്‍ഫ് രാജ്യങ്ങള്‍, യൂനിസെഫ്, ഐക്യരാഷ്ട്രസഭ എന്നിവയ്ക്കു വേണ്ടി ഇംഗ്ലീഷില്‍ എഴുതി ആലപിച്ച റണ്‍ ഫോര്‍ ഹിസ് ലൈഫ്, ടോക്ക് റ്റു മി, ഹോട്ട് സമ്മര്‍ ഡേ തുടങ്ങിയവയായിരുന്നു കന്നി സംരംഭങ്ങള്‍.
ആശയുടെ ഒപ്പം നായകനായിചിട്ടപ്രകാരമുള്ള ആദ്യത്തെ ആല്‍ബം തബലയിലെ ഇന്ത്യന്‍ മാന്ത്രികനായ സാകിര്‍ ഹുസയ്‌നുമായി ചേര്‍ന്ന് (1991) പാകിസ്താനില്‍ ഹിറ്റായി. 1994 മുതല്‍ സംഗീതസംവിധാനം നിര്‍വഹിച്ചു തുടങ്ങി. 1995ലെ സര്‍ഗം എന്ന സിനിമയില്‍ ആശാ ഭോസ്‌ലെയോടൊപ്പം പാടുക മാത്രമല്ല, നായകനായി അഭിനയിക്കുകകൂടി ചെയ്തു. എന്നാല്‍, പാക് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ സിനിമയില്‍ നിന്ന് ആശയുടെ ശബ്ദം നീക്കംചെയ്താണു പ്രദര്‍ശനാനുമതി നല്‍കിയത്. ഹദീക്വ കിയാനി സിനിമയില്‍ ആശയ്ക്കു പകരക്കാരിയായി. പക്ഷേ, സിഡികളിലും റിക്കാര്‍ഡുകളിലും ആശയുടെ ശബ്ദം തന്നെയാണ് ഉണ്ടായിരുന്നത്.
2000ാം ആണ്ടില്‍ ആശയും സമിയും വീണ്ടും ഒത്തുചേര്‍ന്ന് കഭി തോ നസര്‍ മിലാവോ എന്ന പേരില്‍ പ്രേമഗാനങ്ങളുടെ ഒരു ആല്‍ബത്തിനു രൂപംകൊടുത്തു. ഇന്ത്യയില്‍ മാത്രം 40 ലക്ഷം കോപ്പികളാണ് വിറ്റുപോയത്. ബോളിവുഡ് താരങ്ങളായ ഗോവിന്ദ-അദിതി ഗവാരിക്കര്‍ എന്നിവരഭിനയിച്ച ഇതിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അനില്‍ മേത്ത (ഹം ദില്‍ കേ ചുകേ സനം, ലഗാന്‍). ബോളിവുഡ് പ്രവേശനംതുടര്‍ന്നാണ് ബോളിവുഡിലേക്കുള്ള സമിയുടെ രംഗപ്രവേശനം. അജ്‌നബി ആയിരുന്നു ആദ്യചിത്രം. സാഥിയയില്‍ (സംഗീതം: എ ആര്‍ റഹ്മാന്‍) അടക്കം നിരവധി ചിത്രങ്ങളില്‍ പാടി. ലക്കി, യേ രാസ്താഹെ പ്യാര്‍ കേ, ധമാല്‍, 1920, ചാന്‍സ് പേ ഡാന്‍സ്, മുംബൈ സാല്‍സ, ഖൂബ്‌സൂരത്, ശാദിയാന്‍, ശൗര്യ, മൈ നെയിം ഈസ് ഖാന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ബോളിവുഡിലെ ഈ തിരക്കിനിടയ്ക്കും മുറയ്ക്ക് ആല്‍ബങ്ങള്‍ പുറത്തിറക്കിക്കൊണ്ടിരുന്നു. ബിനോദ് പ്രധാന്റെ (ദേവദാസ്) കാമറയ്ക്കു മുന്നില്‍ റാണി മുഖര്‍ജിയും മഹിമാ ചൗധരിയും പ്രത്യക്ഷപ്പെട്ട്, പ്രശസ്ത ഗാനരചയിതാവ് സമീറിന്റെ വരികള്‍ക്കു സമിയോടൊപ്പം അമിതാഭ് ബച്ചന്‍ ശബ്ദംനല്‍കിയ 'തേരാ ചെഹ്‌ര' വളരെ ജനസമ്മതി നേടി. നമൃത ഷിരോദ്കര്‍, രവീണ ഠണ്ഡന്‍, ഫര്‍ദീന്‍ ഖാന്‍, അമീഷാ പട്ടേല്‍, ഭൂമിക ചൗള, ദിയാ മിര്‍സ മുതലായവരഭിനയിച്ച് ആശയൊന്നിച്ചു പാടിയ 'കഭിതോ നസര്‍ മിലാവോ' ഹിറ്റുകളില്‍ പ്രധാനപ്പെട്ടതാണ്. ആയുധ എഴുത്തിലൂടെ എ ആര്‍ റഹ്മാനാണു സമിയെ തെന്നിന്ത്യക്കു പരിചയപ്പെടുത്തുന്നത്. ബോയ്‌സ്, യുവ, സത്തം പോടാതെ, ശിവശക്തി തുടങ്ങിയവയാണ് സമി പാടിയിട്ടുള്ള ചില തമിഴ് ചിത്രങ്ങള്‍. വര്‍ഷം, ഛത്രപതി, ശങ്കര്‍ ദാദ എംബിബിഎസ്, 100 ശതമാനം ലവ് മുതലായ തെലുങ്കു ചിത്രങ്ങളിലും സൂപ്പര്‍ സ്റ്റാര്‍ പോലുള്ള കന്നഡ ചിത്രങ്ങളിലും  ഗാനമാലപിച്ചിട്ടുണ്ട്. മകള്‍ക്ക് എന്ന ഒരു മലയാള ചിത്രത്തിനുവേണ്ടിയും സമി പാടി. 2003ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ഗാനം രചിച്ചതു സമിയാണ്. അതിനു തലേവര്‍ഷം ബിബിസി 70ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനായി തിരഞ്ഞെടുത്തതും അദ്ദേഹത്തെയായിരുന്നു.
വിവാഹബന്ധങ്ങള്‍മൂന്നു തവണ വിവാഹം ചെയ്തിട്ടുണ്ട് സമി. പാകിസ്താനില്‍ ഉന്നത കുടുംബബന്ധങ്ങളുള്ള ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിനു വന്ന് ആദ്യകാല താരങ്ങളിലൊരാളായ സേബ ഭക്ത്യാറായിരുന്നു ആദ്യവധു. (1993ല്‍ വിവാഹം) ഒരു ആണ്‍കുഞ്ഞുണ്ടായതിനു ശേഷം രണ്ടുവര്‍ഷം കഴിഞ്ഞ് വിവാഹമോചനം. 2001ല്‍ ദുബയ്ക്കാരിയായ അറബ് സബാ ഗലധാരിയെ ഭാര്യയായി സ്വീകരിച്ചു. അവരുടേതും രണ്ടാംവിവാഹമായിരുന്നു. ഒന്നരവര്‍ഷം തികയും മുമ്പ്, ഭര്‍ത്താവ് 'തടിമാടനാണ്' എന്നു കുറ്റപ്പെടുത്തി അവര്‍ ദുബയിലേക്കു തിരിച്ചുപോയി. അന്ന് സമിയുടെ തൂക്കം 230 കിലോഗ്രാം ആയിരുന്നു. ഡോക്ടര്‍മാര്‍ അനുവദിച്ചത് ആറുമാസത്തെ ജീവിതം അല്ലെങ്കില്‍ അത്യന്തം അപകടകരമായ ഒരു ശസ്ത്രക്രിയ. സമി രണ്ടാമത്തേതു സ്വീകരിച്ചു. തൂക്കം 145 കിലോ ആയപ്പോള്‍ ദുബയ്ക്കാരി തിരിച്ചുവന്നു. പക്ഷേ, ഒരു കൊല്ലത്തിനു ശേഷം അവര്‍ വിവാഹമോചനത്തിനു കേസുകൊടുക്കുന്നതാണു ലോകം കണ്ടത്. 2010ല്‍ സമി മൂന്നാമതും വരണമാല്യം അണിഞ്ഞു. അഫ്ഗാന്‍ പാരമ്പര്യമുള്ള ജര്‍മന്‍കാരിയായ റോയ ഫര്‍യാബിയാണ് ഇപ്പോഴത്തെ കൂട്ടുകാരി. 2010ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്നതായിരുന്നു റോയ. വേരുകളിലേക്ക് ഒരു മടങ്ങിപ്പോക്ക് എന്ന് ഈ ബന്ധത്തെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. സമഗ്രസംഭാവനയ്ക്ക് 2010ല്‍ പാകിസ്താന്‍ ഗവണ്‍മെന്റ് അവാര്‍ഡ് നല്‍കി ബഹുമാനിച്ച അദ്‌നാന്‍ സമിക്ക് ഇപ്പോള്‍ അതേ ഗവണ്‍മെന്റ് ഒരു നിസ്സാരകാരണം പറഞ്ഞ് വിസ നിഷേധിച്ചിരിക്കുന്നത് വിചിത്രമായിരിക്കുന്നു, അല്ലേ? ി
Next Story

RELATED STORIES

Share it