Flash News

അതിരപ്പള്ളി പദ്ധതിക്ക് വീണ്ടും അനുമതി

അതിരപ്പള്ളി പദ്ധതിക്ക് വീണ്ടും അനുമതി
X
ATHIRAPPALLYന്യൂഡല്‍ഹി : അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വീണ്ടും അനുമതി നല്‍കി. ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കെഎസ്ഇബിക്ക് അനുമതി അറിയിച്ചുകൊണ്ട് വനം പരിസ്ഥിതി മന്ത്രാലയം കത്തയച്ചു. പദ്ധതിക്ക് അനുമതി നിഷേധിച്ചുകൊണ്ട് 2010ല്‍ എടുത്ത തീരുമാനം പിന്‍വലിക്കുന്നതായാണ് വനം പരിസ്ഥിതി മന്ത്രാലയം കെ.എസ്.ഇ.ബിയെ അറിയിച്ചത്.
പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ എതിര്‍പ്പ്് പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകക്ഷി എം.എല്‍.എ മാരില്‍ ചിലരടക്കം പദ്ധതിയെ എതിര്‍ക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമോ എന്ന കാര്യം വ്യക്തമല്ല.
Next Story

RELATED STORIES

Share it