Kerala

ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: മുന്‍കൂര്‍ ജാമ്യം തേടി എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍

ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: മുന്‍കൂര്‍ ജാമ്യം തേടി എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍
X


കൊച്ചി: പോലീസ് ഡ്രൈവരായ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചെന്ന കേസില്‍ ുന്‍കൂര്‍ ജാമ്യം തേടി എഡിജിപിയുടെ മകള്‍ ഹൈക്കോടതിയില്‍.എഡിജിപി സുധേഷ് കുമാറിന്റെ മകളായ സനിഗ്ധ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ്ഭാനു വഴിയാണ് ഇന്ന് ജാമ്യാപേക്ഷ  ഹൈകോടതിയില്‍ സമര്‍പ്പരിക്കുന്നത്.ഗവാസ്‌കറിന്റെ പെരുമാറ്റം മോശമാണെന്ന് അച്ഛനോട് പരാതി പറഞ്ഞിരുന്നുവെന്നും ഇത് അച്ഛന്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ഗവാസ്‌കറിന്റെ പരാതിക്കു പിന്നിലെന്നും സ്‌നിഗ്ധ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഈ മാസം പതിനൊന്നിനാണ് അച്ഛനോട് പരാതി പറഞ്ഞത്,ഇതേ തുടര്‍ന്ന് ഇനി മുതല്‍ ജോലിക്ക് വരേണ്ടന്ന് അച്ഛന്‍ പറഞ്ഞിരുന്നെങ്കിലും 13ന് ഗവാസ്‌കര്‍ വീണ്ടും വരികയായിരുന്നുവെന്നും, സംഭവം നടന്ന ദിവസം രാവിലെ നടക്കാന്‍ പോയി മടങ്ങി വന്ന തന്നെ ഗവാസ്‌കര്‍ കൈയ്ക്കു കയറി പിടിച്ചെന്നും,കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. നിലവില്‍ കേസ് ക്രൈബ്രാഞ്ച് അന്വേഷിക്കുകയാണ്.
നേരത്തെ, ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരിന്നു, സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങളാണ് ഗവാസ്‌കറിനെതിരെ ചുമത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it