ഹോളി: നമസ്‌കാരത്തിന്റെ സമയം മാറ്റുമെന്ന് യുപിയിലെ ഇമാമുമാര്‍

ലഖ്‌നോ: ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന്റെ സമയം മാറ്റാനുള്ള തീരുമാനവുമായി ഉത്തര്‍പ്രദേശിലെ ഇമാമുമാര്‍. സുന്നി, ശിയ വിഭാഗക്കാര്‍ ഇന്നത്തെ നമസ്‌കാര സമയത്തില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്്.
സുന്നി പള്ളികളില്‍ 12.45നു പകരം 1.45നാണു നമസ്‌കാരം. ശിയാ പള്ളികളില്‍ നമസ്‌കാര സമയം 12.22ല്‍ നിന്ന് ഒരു മണിയിലേക്കു മാറ്റി. വെള്ളിയാഴ്ച  മുസ്‌ലിംകളുടെ  സമൂഹ നമസ്‌കാരം ഹൈന്ദവ വിശ്വാസികളുടെ ഹോളി ആഘോഷത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണു നടപടിയെന്നു പണ്ഡിതര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it