Kollam Local

ഹോട്ടലിന് തീപ്പിടിച്ചു

കൊട്ടാരക്കര:നെടുവത്തൂര്‍ ഫാക്ടറി ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ തീപ്പിടുത്തം. ആളപായമില്ല.  അടുക്കളയിലെ സാധന സാമഗ്രഹികളും അലമാരയും ടേബിളുകളും പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ നെടുവത്തൂര്‍ അമ്പീഴഴികത്ത് വീട്ടില്‍ ജോണിന്റെ ഹോട്ടലായ ഹോട്ടല്‍ ജിജോയിലാണ് തീപ്പിടുത്തമുണ്ടായത്. അടുക്കളയിലെ ചിമ്മിനിയില്‍ ഉണക്കാനിട്ടിരുന്ന റബര്‍ ഷീറ്റില്‍ തീ പിടിച്ച ശേഷം തീ പടര്‍ന്നു പിടിക്കുകയായിരുന്നു.  കടയിലുണ്ടായിരുന്ന ജോണിന്റെ ഭാര്യ സൂസമ്മ ബോധരഹിതയായി വീണു. കൊട്ടാരക്കരയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ കെടുത്തിയത്.
Next Story

RELATED STORIES

Share it