ഹോക്കിങ് കണ്ട ഇന്ത്യ അതിഗംഭീരം

കോഴിക്കോട്: 2001 ജനുവരിയില്‍ ഇന്ത്യയിലെത്തിയ സ്റ്റീഫ ന്‍ ഹോക്കിങ് തന്റെ 16 ദിവസം നീണ്ടു നിന്ന സന്ദര്‍ശനത്തെ അതിഗംഭീരം എന്നാണ് വിശേഷിപ്പിച്ചത്.
ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ സ്ട്രിങ്‌സ് 2001 എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര ഭൗതികശാസ്ത്ര സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹോക്കിങ്. അഞ്ചു ദിവസം നീണ്ട സമ്മേളനത്തില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയ ഹോക്കിങിനെ സരോജിനി ദാമോദരന്‍ ഫെലോഷിപ്പ്് നല്‍കി ആദരിച്ചു. ദി യൂനിവേഴ്‌സ് ഇന്‍ എ നട്ട് ഷെല്‍ എന്ന തലക്കെട്ടിലുള്ള പ്രഭാഷണമായിരുന്നു ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്്.
ചക്രക്കസേര ഉള്‍ക്കൊള്ളും വിധം മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി പ്രത്യേകമായി ഡിസൈ ന്‍ ചെയ്ത വാഹനത്തിലിരുന്ന്് മുംബൈ നഗരം ചുറ്റിക്കണ്ട ഹോക്കിങ് തന്റെ 59ാം ജന്മദിനം ഒബ്‌റോയ് ഹോട്ടലില്‍ ആഘോഷിക്കുകയുമുണ്ടായി. ഡല്‍ഹിയിലെത്തിയ ഹോക്കിങ് രാഷ്്ട്രപതി കെ ആര്‍ നാരായണനുമായി മുക്കാല്‍ മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാര്‍ ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ഏറെ പ്രഗല്‍ഭരാണ് എന്ന് ഹോക്കിങ് രാഷ്ട്രപതിയുമായുള്ള സംഭാഷണത്തിനിടെ അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും പ്രതീകമാണ് ഹോക്കിങ് എന്ന്് അഭിപ്രായപ്പെട്ട കെ ആര്‍ നാരായണന്‍ ആ അതുല്യ പ്രതിഭാശാലിയുമായുള്ള കൂടിക്കാഴ്ചയെ മറക്കാനാവാത്ത അനുഭവം എന്നാണ് വിശേഷിപ്പിച്ചത്്. ജന്തര്‍മന്ദറും കുത്തബ്മിനാറുമെല്ലാം സന്ദര്‍ശിച്ച്  ന്യൂഡല്‍ഹിയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അനുസ്മരണ പ്രഭാഷണവും നടത്തിയാണ് ഹോക്കിങ് അന്നു മടങ്ങിയത്്.
Next Story

RELATED STORIES

Share it