Flash News

ഹെലികോപ്ടര്‍ ഇടിച്ചിറക്കി ; ഫഡ്‌നാവിസ് രക്ഷപ്പെട്ടു



മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സഞ്ചരിച്ച ഹെലികോപ്ടര്‍ ലാതൂരില്‍ ഇടിച്ചിറക്കി. മുഖ്യമന്ത്രിയും രണ്ട് ജീവനക്കാരുമുള്‍പ്പെടെ ആറുപേരായിരുന്നു കോപ്ടറിലുണ്ടായിരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ലാതൂരിലെ നിലങ്കയില്‍ ബിജെപി സംഘടിപ്പിച്ച 'ശിവര്‍ സംവദ് സഭ'യില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്. ഹെലികോപ്ടര്‍ പറന്നുയര്‍ന്ന ഉടന്‍ മോശം കാലാവസ്ഥ ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് തിരിച്ചിറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കേതന്‍ പഥകിന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളുടെ പ്രാര്‍ഥനയാണ് തന്നെ രക്ഷിച്ചതെന്നു ഫഡ്‌നാവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it