ഹെയ്തിയെ തകര്‍ത്ത് ഇക്വഡോര്‍ ക്വാര്‍ട്ടറില്‍
BY Sumeera SMR13 Jun 2016 7:15 PM GMT
X
Sumeera SMR13 Jun 2016 7:15 PM GMT
ന്യൂ ജെഴ്സി: ഹെയ്തിയെ തകര്‍ത്ത് ഇക്വഡോര്‍ കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ഹെയ്തിക്കെതിരേ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇക്വഡോറിന്റെ ജയം.
ഇക്വഡോറിനു വേണ്ടി എന്നര് വലന്‍സിയ (11ാം മിനിറ്റ്), ജാമി അയോവി (20), ക്രിസ്റ്റിയാന് നൊബോഹ (57), ആന്റോണിയോ വലന്‍സിയ (78) എന്നിവര്‍ ലക്ഷ്യംകണ്ടു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ അമേരിക്കയാണ് ഇക്വഡോറിന്റെ എതിരാളികള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ കൊളംബിയ പെറുവിനെ എതിരിടും. മല്‍സരത്തില്‍ പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം നേടിയ ഹെയ്തിക്കെതിരേ ആക്രമണാത്മക ഫുട്ബോളിലൂടെ ഇക്വഡോര്‍ തരിപ്പണമാക്കുകയായിരുന്നു. ഗോളിനായി 10 തവണയാണ് ഇക്വഡോര്‍ ഷോട്ടുതീര്‍ത്തത്.
ചിലിക്ക് ഇന്ന് വിധിദിനം
ഫിലാഡല്‍ഫിയ: കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരായ ചിലിക്ക് ഇന്ന് നിര്‍ണായകം. ഇന്ന് നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ പാനമയാണ് ചിലിയുടെ എതിരാളികള്‍.
മല്‍സരത്തില്‍ ജയിക്കുന്ന ടീമിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിക്കാനാവുമെന്നതിനാല് ഗ്രൂപ്പ് ഡിയിലെ പോരാട്ടം ചിലിക്കും പാനമയ്ക്കും ഒരു പോലെ നിര്‍ണായകമായിരിക്കുകയാണ്. ഇന്ന് സമനില പിടിച്ചാലും ഗോള്‍ശരാശരിയുടെ പിന്‍ബലത്തില്‍ ചിലിക്ക് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാനാവും.
ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച മുന്‍ ചാംപ്യന്മാരായ അര്‍ജന്റീന മാത്രമാണ് നിലവില്‍ ഗ്രൂപ്പ് ഡിയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഏക ടീം. ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഹാട്രിക്ക് ജയം തേടി അര്‍ജന്റീന നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ ബൊളീവിയയെ എതിരിടും. ഇന്ത്യന്‍ സമയം നാളെ രാവിലെ 7.30നാണ് മല്‍സരം.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT